കിംഗ്സ്റ്റണ്‍: കരീബിയന്‍ ദ്വീപുകളില്‍ സംഹാരതാണ്ഡവമാടിയ ചുഴലിക്കൊടുങ്കാറ്റില്‍ മരണം 30 ആയി. കൊടുങ്കാറ്റ് ഇപ്പോള്‍ ബര്‍മുഡയിലേക്ക് നീങ്ങുകയാണെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.ജമൈക്ക, ഹെയ്തി, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളില്‍ 30 ലധികം പേര്‍ മരിച്ചതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്നു പുലര്‍ച്ചെയോടെ ക്യൂബയില്‍ മെലിസ ചുഴലിക്കാറ്റ് അത്യന്തം അപകടകരമായ’ കാറ്റഗറിമൂന്ന് ചുഴലിക്കാറ്റായി മാറിയതായി മിയാമിയിലെ എന്‍എച്ച്‌സി സെന്റര്‍ അറിയിച്ചു.
കരീബിയന്‍ ദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ആഞ്ഞടിച്ചത്. പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ് രാജ്യത്തെ ഒരു ദുരന്ത മേഖലയായി പ്രഖ്യാപിച്ചു.
Hurricane Melissa live updates: Storm moves toward Bermuda after more than 30 die across Caribbean











