വാഷിംഗ്ടണ്‍: ഇപ്പോള്‍ നടക്കുന്ന പാക്ക്-അഫ്ഗാന്‍ സംഘര്‍ഷം തനിക്ക് വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരവധി ആഗോള യുദ്ധങ്ങള്‍ ഇതുവരെ പരിഹരിച്ചിട്ടുള്ള തനിക്ക് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായും ഇപ്പോഴത്തെ സംഘര്‍ഷത്തെ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഈ സംഘര്‍ഷം പരിഹരിക്കുക തന്നെ സംബന്ധിച്ചിടത്തോളം താരതമ്യേനെ എളുപ്പമാണ്.
വൈറ്റ് ഹൗസില്‍ യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചയ്ക്കിടെ സമീപ കാലത്തെ യുദ്ധങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റായ താന്‍ തന്റെ രാജ്യത്തെ ഭരണ നിര്‍വഹണത്തിനിടെയും ലോക രാജ്യങ്ങളിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടുന്നത് ആളുകള്‍ മരണപ്പെടുന്നത് തടയുന്നതിനു വേണ്ടിയാണ്.
ഇന്നലത്തെ സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചയിലും ട്രംപ് തന്റെ നൊബേല്‍ സമ്മാനമോഹങ്ങളുമായി ബന്ധപ്പെട്ട ആഗ്രഹം ആവര്‍ത്തിച്ചു. എട്ട് യുദ്ധങ്ങള്‍ ഞാന്‍ പരിഹരിച്ചു. എന്നിട്ടും നൊബേല്‍ സമ്മാനം ലഭിച്ചില്ല. റുവാണ്ടയിലേക്കും കോംഗോയിലേക്കും നോക്കു, ഇന്ത്യയെയും പാകിസ്ഥാനെയും കുറിച്ച് ചര്‍ച് ചെയ്യു. അവിടെയെല്ലാം സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു
സംഘര്‍ഷം പരിഹരിക്കുന്നതിനായി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ദോഹയില്‍ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പക്തിക പ്രവിശ്യയിലെ നിരവധി ജില്ലകളില്‍ ഇസ്ലാമാബാദ് വ്യോമാക്രമണം നടത്തിയതായി താലിബാന്‍ പറഞ്ഞു. അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. പാക്ക് വ്യോമാക്രമണത്തിനു പിന്നാലെ ഇേരുവിഭാഗങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ ‘തകര്‍ക്കപ്പെട്ടതായി’ ഒരു മുതിര്‍ന്ന താലിബാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു
I can resolve Pak-Afghan conflict quickly: Trump