ഐസിഇസിഎച്ച് ഡോ ഷെയ്‌സണ്‍. പി. ഔസേഫിനെ ആദരിച്ചു

ഐസിഇസിഎച്ച് ഡോ ഷെയ്‌സണ്‍. പി. ഔസേഫിനെ ആദരിച്ചു

ജീമോന്‍ റാന്നി

ഹ്യൂസ്റ്റൺ:-ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ഐസി .ഇസിഎച്ച് )ന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മാസം 27 നു ശനിയാഴ്ച വൈകിട്ടു 7 മണിക്ക് സെന്റ് .പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചര്‍ച്ച് ഹാളില്‍ വെച്ചു നടത്തിയ യോഗത്തില്‍ ഇന്റര്‍നാഷണല്‍ ഫിലിം നിര്‍മ്മാതാവും, ഫോട്ടോഗ്രാഫറും സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡീനുമായ ഡോ.ഷെയ്‌സണ്‍ പി. ഔസഫിനെ ആദരിച്ചു.

ഐസിഇസിഎച്ച് പ്രസിഡന്റ് ഫാ.ഡോ.ഐസക് ബി .പ്രകാശിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടു ഉപഹാരം നല്‍കി .യോഗത്തില്‍ സെന്റ് .പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക പള്ളി വികാരി റവ. ഡോ ബെന്നി ഫിലിപ്, റവ.. ഡോ. ജോബി മാത്യു, ഫാ .ജോണ്‍സന്‍ പുഞ്ചക്കോണം എന്നിവര്‍ പങ്കെടുത്തു.

ഐസിഇസിഎച്ച് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാന്‍സി മോള്‍ പള്ളാത്ത്മഠം സ്വാഗതവും ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍ നന്ദിയും പ്രകാശിപ്പിച്ചു. പിആര്‍ഓ. ജോണ്‍സന്‍ ഉമ്മന്‍, നൈനാന്‍ വീട്ടിനാല്‍, റെജി കോട്ടയം ,ഡോ .അന്ന ഫിലിപ്പ് , സിസ്റ്റര്‍ ശാന്തി, എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

യോഗാനന്തരം ഷെയ്‌സണ്‍. പി .ഔസേഫ് നിര്‍മ്മിച്ച സിനിമ ആയ വാഴ്ത്തപെട്ട സിസ്റ്റര്‍ റാണി മരിയയെ ആസ്പദമാക്കിയുള്ള ‘ഫേസ് ഓഫ് ഫേസ് ലെസ് ‘ എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. 2025 നവംബര്‍ മാസം ഹ്യൂസ്റ്റനില്‍ ഈ സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാനുള്ള ക്രമീകരണം ചെയ്തു വരുന്നു.

ICECH honours Dr. Shayson P. Oussef

Share Email
LATEST
More Articles
Top