മാളികപ്പുറം ക്ഷേത്രത്തിൽ രാഷ്ട്രപതി തൊഴുതു നിൽക്കുന്ന ചിത്രം; വിമർശനത്തിനൊടുവിൽ എക്സിൽനിന്ന് പിൻവലിച്ചു

മാളികപ്പുറം ക്ഷേത്രത്തിൽ രാഷ്ട്രപതി തൊഴുതു നിൽക്കുന്ന ചിത്രം; വിമർശനത്തിനൊടുവിൽ എക്സിൽനിന്ന് പിൻവലിച്ചു

ന്യൂഡൽഹി: ശബരിമലയിലെ മാളികപ്പുറം ക്ഷേത്രത്തിന് പുറത്ത് തൊഴുതുനിൽക്കുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ചിത്രം രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക പേജുകളിൽ നിന്ന് പിൻവലിച്ചു. ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും ഉൾപ്പെട്ട ചിത്രം പങ്കുവെച്ചതിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി.

വിഗ്രഹത്തിന്റെ ചിത്രം പകർത്തിയതിനെതിരെ നിരവധി കമന്റുകളിലൂടെ വിമർശനമുയർന്നതിനെ തുടർന്നാണ് ഔദ്യോഗിക പേജിൽ നിന്ന് ചിത്രം പിൻവലിച്ചത്. ശബരിമല ദർശനം പൂർത്തിയാക്കിയ ശേഷം രാഷ്ട്രപതി വൈകുന്നേരം തിരുവനന്തപുരത്ത് മടങ്ങിയെത്തി. രാഷ്ട്രപതിയുടെ ബഹുമാനാർഥം ഗവർണർ അത്താഴവിരുന്ന് നൽകി. നാല് ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്.

ഒക്ടോബർ 23 രാവിലെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്തശേഷം ഉച്ചയ്ക്ക് 12.50ന് ഹെലികോപ്റ്ററിൽ ശിവഗിരിയിലെത്തും. അവിടെ ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി നിർവഹിക്കും. വൈകുന്നേരം 4.15ന് പാലാ സെന്റ് തോമസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം കുമരകത്തെ റിസോർട്ടിൽ താമസിക്കും. ഒക്ടോബർ 24ന് ഉച്ചയ്ക്ക് 12ന് കൊച്ചി സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി ആഘോഷ പരിപാടിയിൽ സംബന്ധിച്ച ശേഷം വൈകുന്നേരം 4.15ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് തിരിക്കും.

Image of the President resting at the Malikappuram temple; withdrawn from the ex-press following criticism

Share Email
Top