വാഷിംഗ്ടണ്‍: അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) യു.എസ്.യില്‍ പരോള്‍ അടിസ്ഥാനത്തില്‍ പ്രവേശിപ്പിക്കുന്ന കുടിയേറ്റക്കാരില്‍ നിന്ന് 1,000 ഡോളര്‍ ഫീസ് ഈടാക്കുന്ന പുതിയ നിയമം ഒക്ടോബര്‍ 16 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഈ നിയമപ്രകാരം, അമേരിക്കയില്‍ പരോള്‍ അടിസ്ഥാനത്തില്‍ പ്രവേശിക്കുന്ന കുടിയേറ്റക്കാര്‍ക്ക് അധികമായി 1,000 ഡോളര്‍ ഫീസ് അടയ്‌ക്കേണ്ടതുണ്ട്.
ഉത്തരവാദിത്വം ഉറപ്പാക്കി പരോള്‍ സംവിധാനത്തിലെ വ്യാപകമായ തട്ടിപ്പുകള്‍ തടയുന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. എച്ച്ആര്‍ 1 എന്നറിയപ്പെടുന്ന വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ റീകണ്‍സിലിയേഷന്‍ ആക്ട് പ്രകാരമാണ് ഈ മാറ്റം വന്നിരിക്കുന്നത്.
ബൈഡന്‍ ഭരണകൂടം അമേരിക്കയുടെ കുടിയേറ്റ സംവിധാനത്തെ ദുരുപയോഗം ചെയ്‌തെന്നും ഇതിലൂടെ, പരിശോധനകളോ ചോദ്യങ്ങളോ ഒന്നുമില്ലാതെ ലക്ഷക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് പ്രവേശിപ്പിച്ചതായും ആഭ്യന്തര സുരക്ഷാ വകുപ്പിലെ അസിസ്റ്റന്റ് സെക്രട്ടറി ട്രിഷ മക്ലാഫ്‌ലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഫീസ് ഈടാക്കുന്നത് യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി), യു.എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ), യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) എന്നീ ഏജന്‍സികളായിരിക്കും. ഫീസ് പരോള്‍ അനുമതി ലഭിക്കുന്നതിന് ശേഷം മാത്രമേ ഈടാക്കുകയുള്ളൂ.
Immigrant parole fee made mandatory: Additional fee of $1000 to enter the US; Law effective from October 16