ബീജിംഗ്: ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തി വിഷയങ്ങള്‍ സംബന്ധിച്ച് ഇന്ത്യയുടേയും ചൈനയുടേയും ഉന്നത സൈനീ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഈ മാസം 25 നാണ് ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ ചര്‍്ച്ച നടത്തിയത്. അതര്‍ത്തിയിലെ സൈനീക പോയിന്റുകള്‍ ഉള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ടും നയതന്ത്ര കാര്യങ്ങള്‍ സംബന്ധിച്ചും തുടര്‍ച്ചയായി ആശയവിനിമയം നടത്താന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു.
ഇതിനു മുന്നെ ഈ വര്‍ഷം ജൂലൈയില്‍ കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) അതിര്‍ത്തി സ്ഥിതിഗതികളെക്കുറിച്ച് രണ്ട് രാജ്യങ്ങളും ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി കാര്യങ്ങള്‍ക്കായുള്ള വര്‍ക്കിംഗ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ (ഡബ്ല്യുഎംസിസി) ചട്ടക്കൂടിന് കീഴിലാണ് യോഗം നടന്നത്.
India-China border dispute: China confirms high-level talks













