ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍: ചര്‍ച്ച ഇന്നു മുതല്‍ ബ്രസല്‍സില്‍

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍: ചര്‍ച്ച ഇന്നു മുതല്‍ ബ്രസല്‍സില്‍

ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇന്ന് ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ തുടക്കമാകും. ഉടന്‍ തന്നെ ചര്‍ച്ച പൂര്‍ത്തിയാക്കി ഡിസംബറില്‍ കരാര്‍ ഒപ്പുവെയ്ക്കാനാണ് ലക്ഷ്യമിടുന്നത്. വേഗത്തില്‍ കരാര്‍ ഒപ്പുവെക്കാന്‍ കഴിയുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയുടേയും യൂറോപ്യന്‍ യൂണിയന്റെയും ഇ വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുകയാണ് സ്വതന്ത്ര വ്യാപാര കരാറിലൂടെ ലക്ഷ്യമിടുന്നത്.

ചര്‍ച്ചയുടെ പുരോഗതി വിലയിരുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് കമീഷണര്‍ മാറോസ് സെഫ്കോവിക്കുമായി ഈ മാസം അവസാനം ദക്ഷിണാഫ്രിക്കയില്‍ പീയൂഷ് ഗോയല്‍ ചര്‍ച്ച നടത്തും.2022 ജൂണിലാണ് സ്വതന്ത്ര വ്യാപാര കരാറിനായി ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ചര്‍ച്ച പുനരാരംഭിച്ചത്.

2013 ല്‍ വഴിമുട്ടിയ ചര്‍ച്ചയാണ് 2022ല്‍ വീണ്ടും ആരംഭിച്ചതും ഇപ്പോള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതും. കരാര്‍ നടപ്പായാല്‍ ഇന്ത്യയില്‍നിന്നുള്ള വസ്ത്രങ്ങള്‍, മരുന്നുകള്‍, സ്റ്റീല്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് ഏറെ സഹായകരമാകും.

India-European Union Free Trade Agreement: Discussions in Brussels from today

Share Email
Top