കാബൂള്‍: ഇന്ത്യന്‍ എംബസി കാബൂളില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ദൃഡമാക്കുന്നതിന്റെ ഭാഗമയാണ് ഈ കാബൂളില്‍ ഇന്ത്യന്‍ എംബസി തുറന്നത്. മുമ്പ് കാബൂള്‍ നയതന്ത്ര ദൗത്യം എന്ന പേരില്‍ ആരംഭിച്ച ഓഫിസാണ് എംബസിയായി മാറ്റിയത്.താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം.
താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ നടപടി. 2021 ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തത്. മുത്തഖിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ കാബൂളിലെ ഇന്ത്യന്‍നയതന്ത്രം ഇന്ത്യ മെച്ചപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു.
2021-ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയു എല്ലാ ദൗത്യങ്ങളും അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2022 ജൂണിലാണ കാബൂള്‍ നയതന്ത്ര ദൗത്്യം എന്ന പേരില്‍ ഉദ്യോഗസ്ഥ സംഘത്തെ കാബൂളിലേക്ക് അയച്ചത്. അതാണ് ഇപ്പോള്‍ എംബസിയായി തുറന്നത്.
India opens embassy in Kabul: Further strengthening diplomatic ties with Afghanistan