എഡിസൺ (ന്യു ജേഴ്‌സി): ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ.) പതിനൊന്നാമത് അന്താരാഷ്ട്ര സമ്മേളനം ന്യൂജേഴ്‌സിയിലെ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ ആരംഭിച്ചു. നൂറിലധികം മാധ്യമപ്രതിനിധികളും വിശിഷ്ടാതിഥികളുമായി സമ്മേളനവേദി സജീവമായി. വൈകുന്നേരം 6 മുതൽ റൂബി റൂമിൽ “മീറ്റ് ആൻഡ് ഗ്രീറ്റ്” സെഷൻ ആരംഭിച്ചു കഴിഞ്ഞു. നാളെ മുതൽ സമ്മേളനം രാവിലെ തന്നെ ആരംഭിക്കും.

ഒക്ടോബർ 9, 10, 11 തീയതികളിലായി നടക്കുന്ന സമ്മേളനത്തിൽ, എൻ.കെ. പ്രേമചന്ദ്രൻ എംപി, വി.കെ ശ്രീകണ്ഠൻ എം.പി, റാന്നി എം എൽ എ പ്രമോദ് നാരായൺ എന്നിവർ കേരളം രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നു.

കേരളത്തിലെ മുഖ്യധാരാ മാധ്യമ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് പതിവ് പോലെ ഇത്തവണയും കോൺഫറൻസ്. അമേരിക്കയിലും നാട്ടിലുമുള്ള മാധ്യമ പ്രമുഖര്‍ നയിക്കുന്ന സെമിനാറുകള്‍ മാറിക്കൊണ്ടിരിക്കുന്ന മാധ്യമ രംഗത്തെപറ്റി പുത്തന്‍ അവബോധം പകരും.

കേരളത്തിൽ നിന്നും മാധ്യമരംഗത്തെ കുലപതി കുര്യൻ പാമ്പാടി, ജോണി ലൂക്കോസ് – മനോരമ ന്യൂസ്, അബ്ജോദ് വറുഗീസ് – ഏഷ്യാനെറ്റ് ന്യൂസ്, ഹാഷ്മി താജ് ഇബ്രാഹിം – 24 ന്യൂസ്, സുജയാ പാർവതി – റിപ്പോർട്ടർ ചാനൽ, മോത്തി രാജേഷ് – സീനിയർ സബ് എഡിറ്റർ, മാതൃഭൂമി ടി വി, ലീൻ ബി ജെസ്‌മസ് – ന്യൂസ് 18 എന്നിവർ മീഡിയയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു.







India press club media conference meet and greet