ഇൻഡ്യാ പ്രസ് ക്ലബ്  ന്യു ജേഴ്‌സി കോണ്‍ഫറന്‍സിന് എഡിസൺ ഷെറാട്ടണിൽ  വ്യാഴാഴ്ച്ച തിരി തെളിയുന്നു

ഇൻഡ്യാ പ്രസ് ക്ലബ്  ന്യു ജേഴ്‌സി കോണ്‍ഫറന്‍സിന് എഡിസൺ ഷെറാട്ടണിൽ  വ്യാഴാഴ്ച്ച തിരി തെളിയുന്നു

ജോർജ് തുമ്പയിൽ

 എഡിസൺ (ന്യു ജേഴ്‌സി): അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂടിച്ചേരലിന് എഡിസണിലെ ഷെറാട്ടൺ ഹോട്ടലിൽ വ്യാഴാഴ്ച്ച തിരി തെളിയുന്നു. വൈകുന്നേരം 7  മണിക്ക് മീറ്റ് ആൻഡ് ഗ്രീറ്റ്.  ഫൊക്കാന-ഫോമാ  കൺവന്‍ഷനുകള്‍ കഴിഞ്ഞാല്‍ അമേരിക്കയിലെ ഏറ്റവും വലിയ സെക്കുലര്‍ സമ്മേളനമായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്തര്‍ദേശീയ കോണ്‍ഫറന്‍സിനാണ് ഷെറാട്ടൺ വേദിയാവുന്നത് .

ഒക്ടോബർ 9, 10, 11 തീയതികളിലായി നടക്കുന്ന സമ്മേളനത്തിൽ  വി.കെ ശ്രീകണ്ഠൻ എം.പി,   റാന്നി എം എൽ എ പ്രമോദ് നാരായൺ എന്നിവർ കേരളം രാഷ്ട്രീയത്തെ  പ്രതിനിധീകരിക്കുന്നു.

കേരളത്തിലെ മുഖ്യധാരാ  മാധ്യമ   പ്രതിനിധികളെ  പങ്കെടുപ്പിച്ചു കൊണ്ടാണ് പതിവ് പോലെ ഇത്തവണയും കോൺഫറൻസ്.  അമേരിക്കയിലും  നാട്ടിലുമുള്ള മാധ്യമ പ്രമുഖര്‍ നയിക്കുന്ന സെമിനാറുകള്‍ മാറിക്കൊണ്ടിരിക്കുന്ന മാധ്യമ രംഗത്തെപറ്റി പുത്തന്‍ അവബോധം പകരും.

കേരളത്തിൽ നിന്നും മാധ്യമരംഗത്തെ കുലപതി കുര്യൻ പാമ്പാടി, ജോണി ലൂക്കോസ് – മനോരമ ന്യൂസ്, അബ്ജോദ് വറുഗീസ് – ഏഷ്യാനെറ്റ് ന്യൂസ്,  ഹാഷ്മി താജ്  ഇബ്രാഹിം – 24 ന്യൂസ്, സുജയാ പാർവതി – റിപ്പോർട്ടർ ചാനൽ, മോത്തി രാജേഷ് – സീനിയർ സബ് എഡിറ്റർ, മാതൃഭൂമി ടി വി, ലീൻ ബി ജെസ്‌മസ് – ന്യൂസ് 18  എന്നിവർ മീഡിയയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു.

ഒക്ടോബർ 10 വെള്ളിയാഴ്ച്ച പ്രസിഡൻഷ്യൽ നൈറ്റും മ്യൂസിക്കൽ ഗാലയും വേറിട്ടതാവും. പഴയ കാല പാട്ടുകളുടെ സംഗീത രാത്രിയിൽ ശാലിനി, ജെംസൺ, ഷിറാസ്, ജയന്ത്, അശ്വതി, സിജി ആനന്ദ്, കിരൺ, ജയറാം  എന്നിവർ പങ്കെടുക്കുന്നു.  ഇതോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന നൃത്തോത്സവിൽ  മാസ്മരിക നൃത്ത വിരുന്നിന്റെ ചടുല താളങ്ങളുമായി  പ്രമുഖ നർത്തകികൾ അണിചേരും. മാലിനി നായർ – സൗപർണിക ഡാൻസ് അക്കാദമി, രേഖ പ്രദീപ് – ടീം മുദ്ര, റുബീന സുധർമൻ – വേദിക പെർഫോമിംഗ് ആർട്സ്, ബിന്ധ്യ ശബരിനാഥ് – മയൂര സ്‌കൂൾ ഓഫ് ഡാൻസ് എന്നിവരുടെ നേതൃത്വത്തിൽ  ഒരുക്കിയിരിക്കുന്ന നൃത്ത വിസ്‌മയം  പ്രസിഡൻഷ്യൽ നൈറ്റിന് നിറം പകരുമെന്നുറപ്പ്. ടീം DHO7ഒരുക്കുന്ന കലാ വിരുന്നും കാണികളുടെ മനം കവരും.

തികച്ചും പ്രൊഫഷണല്‍ ആയി ഒരുക്കിയിരിക്കുമ്പോഴും ഫീസോ രജിസ്റ്റ്രേഷനോ ഇല്ലാതെ ആര്‍ക്കും പങ്കെടുക്കാം എന്നതാണ്  പ്രസ്‌ക്ലബ് കോണ്‍ഫറന്‍സിനെ ജനകീയവും ഏവർക്കും ഏറെ പ്രിയങ്കരവുമാക്കുന്നത്. എല്ലാം സൗജന്യം.

മുഖ്യധാരാ  മാധ്യമപ്രവര്‍ത്തനം മില്യണ്‍ കണക്കിനു ഡോളറിനു വിലസുമ്പോള്‍ പത്തു പൈസ പോലും വരുമാനമില്ലാതെയാണ് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തനമെന്ന് മുൻപൊരിക്കൽ  എഴുതിയത് ഇവിടെ ആവർത്തിക്കുന്നു.

സമ്മേളനത്തിൽ വിവിധ മാധ്യമപ്രവർത്തകർക്കും  സംഘടനാ നേതാക്കലക്കും  അവാർഡ് നൽകും.    മികച്ച അസോസിയേഷൻ ആയി ഇൻഡ്യാ പ്രസ് ക്ലബ് തിരഞ്ഞെടുത്ത മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണെയും ആദരിക്കും.

സുനിൽ ട്രൈസ്റ്റാർ (സാമുവൽ ഈശോ)   പ്രസിഡന്റ്, ഷിജോ പൗലോസ് (സെക്രട്ടറി), വിശാഖ് ചെറിയാൻ ട്രഷറർ), സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), രാജു പള്ളത്ത് (പ്രസിഡന്റ്  ഇലക്ട്-2026-27), അനിൽ കുമാർ ആറന്മുള (വൈസ് പ്രസിഡന്റ്), ആഷാ  മാത്യു (ജോ. സെക്രട്ടറി), റോയ് മുളകുന്നം (ജോ. ട്രഷറർ) എന്നിവരടങ്ങിയ പുതിയ ഭരണസമിതിയാണ് എഡിസൺ കോൺഫറൻസിന് നേതൃത്വം നൽകുന്നത്.

കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി കോർ കമ്മിറ്റി സജീവമായി  പ്രവർത്തിക്കുന്നുണ്ട്. കോൺഫറൻസ് ചെയർമാൻ: സജി ഏബ്രഹാം. ജനറൽ കൺവീനർ. ഷോളി കുമ്പിളുവേലി (ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ്). റിസപ്ഷൻ / റജിസ്ട്രേഷൻ: ബിജു കൊട്ടാരക്കര, കുഞ്ഞുമോൾ വർഗീസ്, ഡോ. തങ്കമണി അരവിന്ദ്. ഗസ്റ്റ് റിലേഷൻസ്: അനിയൻ ജോർജ്, ജിനേഷ് തമ്പി.  ടൈം മാനേജ്മെന്റ്: റെജി ജോർജ് / ജോർജ് തുമ്പയിൽ.  പ്രോഗ്രാം: ടാജ് മാത്യു. ഫുഡ് കമ്മിറ്റി: മധു കൊട്ടാരക്കര, സുനിൽ തൈമറ്റം. ട്രാൻസ്പോർട്ടേഷൻ: പിന്റോ  ചാക്കോ, അനീഷ് ജെയിംസ്. സേഫ്റ്റി / സെക്യൂരിറ്റി കമ്മിറ്റി: ജിഷോ. സുവനീർ: മാത്തുക്കുട്ടി ഈശോ.  ഓഡിയോ വിഷ്വൽൻ: ജില്ലി സാമുവേൽ.

കൂടാതെ ഐപിസിഎൻഎ യുടെ മുൻ പ്രസിഡന്റുമാരായ സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), ജോർജ് ജോസഫ്, മാത്യു വർഗീസ്, ബിജു കിഴക്കേക്കുറ്റ്, ടാജ് മാത്യു, റെജി ജോർജ്, നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രസിഡന്റ് ഇലക്ട് – രാജു പള്ളത്ത് എന്നിവരും കോർ കമ്മിറ്റിയിൽ അംഗങ്ങളാണ്.

ഏഷ്യാനെറ്റ് ന്യൂസ്, കൈരളി ചാനൽ, 24 യു എസ് എ, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ്, ദി മലയാളം ചാനൽ, ഫ്ളവേഴ്സ് യു എസ് എ, ഇമലയാളീ.കോം, നേർകാഴ്ച ന്യൂസ് , റിപ്പോർട്ടർ ലൈവ്,  ഇൻഡ്യ ലൈഫ് ടി വി, എൻ ആർ ഐ റിപ്പോർട്ടർ, പ്രവാസി ചാനൽ, ന്യൂസ് 18 കേരളം, മീഡിയ വൺ, ജനം ടി വി, മലയാളം ട്രിബ്യുൺ, അമേരിക്കൻ മലയാളി, 24 ന്യൂസ് ലൈവ്.കോം, യു എസ്  വീക്കിലി റൗണ്ട് അപ്, ഹാർവെസ്റ്റ് ടി വി -ക്രിസ്റ്റ്യൻ ചാനൽ, കേരള ടൈംസ്, മലയാളം ഡെയിലി ന്യൂസ്, ഇൻഡ്യ ലൈഫ്, അമേരിക്ക ഈ ആഴ്ച, ഷിജോസ് ട്രാവൽ ഡയറി, കേരള ഭൂഷണം, കെ വി ടി വി, അബ്ബ ന്യൂസ്, ജനനി, പവർ വിഷൻ, മലയാളി മനസ്  തുടങ്ങി മലയാള മാധ്യമ സമൂഹത്തിന്റെ മുഴുവൻ പിന്തുണയോടെയും ആശംസകളോടെയുമാണ് ഐ പി സി എൻ എ യുടെ  10-ാം മീഡിയ കോൺഫറൻസും അവാർഡ് നൈറ്റും അരങ്ങേറുന്നത്.

സാജൻ & മിനി സാജൻ -സാജ് ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്സ് (പ്ലാറ്റിനം മെയിൻ സ്പോൺസർ), ഫാ. സിജോ പണ്ടപ്പള്ളിൽ – ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ (ഹെൽത് കെയർ പാർട്ണർ), ബിജു കിഴക്കേക്കുറ്റ് (ഗോൾഡ് സ്പോൺസർ), വിൽസന്റ് ബാബുക്കുട്ടി (ഗോൾഡൻ പേട്രൺ-മെൽബ കോൺട്രാക്റ്റിങ് കമ്പനി), തോമസ് ജോർജ് മൊട്ടക്കൽ  (ഗോൾഡ് സ്പോൺസർ-തോമർ കൺസ്ട്രക്ഷൻ ഗ്രൂപ്പ് ചെയർമാൻ, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ്), നോഹ ജോർജ് (ഗോൾഡ് സ്പോൺസർ- ഗ്ലോബൽ കൊലീഷൻ & ബോഡി വർക്സ്),  ഡോ. ബാബു  സ്റ്റീഫൻ (ഗോൾഡ് സ്പോൺസർ-വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ്), സജി മോൻ ആന്റണി (ഗോൾഡ് സ്പോൺസർ-ഫൊക്കാന പ്രസിഡന്റ്), അനിൽ കുമാർ ആറന്മുള (ഗോൾഡ് സ്പോൺസർ), ജോൺ പി ജോൺ , കാനഡ (ഗോൾഡ് സ്പോൺസർ),  ബേബി ഊരാളിൽ , വർക്കി എബ്രഹാം ,ജോൺ ടൈറ്റസ്, ജോയ് നേടിയകാലായിൽ (എലൈറ്റ് സ്പോൺസേർസ്), ബോബി എം ജേക്കബ് -സി എം ഡി-അന്നാ  കിറ്റക്സ് ഗ്രൂപ്പ്, സാറാസ് , ഗ്രേസ് സപ്ലൈ യു എസ് എ INC ,(ഇവന്റ്  പാർട്ണർ),  ജോസഫ് എം കുന്നേൽ, Esq. &   ജിമ്മി എം കുന്നേൽ, Esq.(സിൽവർ സ്പോൺസർ),  ബേബി മണക്കുന്നേൽ, ഫോമാ പ്രസിഡന്റ് (.(സിൽവർ സ്പോൺസർ), ഡോ. കൃഷ്ണ കിഷോർ (സിൽവർ പേട്രൺ), ജോസഫ് കാഞ്ഞമല (CPA, CGMA, FCA- (സിൽവർ പേട്രൺ), മധു കൊട്ടാരക്കര (സിൽവർ പേട്രൺ), മോൻസി വർഗീസ് -കേരളം സമാജം, യോങ്കേഴ്‌സ്  പ്രസിഡന്റ് -.(സിൽവർ സ്പോൺസർ), ജോയ് ആലുക്കാസ് (സിൽവർ സ്പോൺസർ), പി ടി . തോമസ്-പി ടി . തോമസ് Inc (സിൽവർ സ്പോൺസർ), ജിബിറ്റ് കിഴക്കേക്കുറ്റ്  (സിൽവർ സ്പോൺസർ), ജോസ് വറുഗീസ് – ജോസ്കോ ടൂർസ് ആൻഡ് ട്രാവൽ- (സിൽവർ പേട്രൺ), ജേക്കബ് എബ്രഹാം , സജി ഹെഡ്ജ് –  (സിൽവർ സ്പോൺസർ), തോമസ് കോശി , എസ് എസ് കമ്മോഡിറ്റിസ്-(സിൽവർ പേട്രൺ), ജെയിംസ് ജോർജ് -വെൽ കെയർ ഫാർമസി -(സിൽവർ സ്പോൺസർ ), ടോണി കിഴക്കേക്കുറ്റ് (സിൽവർ പേട്രൺ ), റാണി തോമസ് -ബെറാഖ സ്റ്റഡി എബ്രോഡ് , മാനേജിങ് ഡയറക്റ്റർ-എജുക്കേഷൻ പാർട്ണർ), അജോ മോൻ പൂത്തുറയിൽ (ബെനിഫാക്റ്റർ), കുരുവിള ജെയിംസ് (ബെനിഫാക്റ്റർ), ജയ്ബു മാത്യു(ബെനിഫാക്റ്റർ), പോൾസൺ മാത്യു (ബെനിഫാക്റ്റർ), സിജോ വടക്കൻ-ട്രിനിറ്റി ടെക്സാസ് റിയൽറ്റി (ബെനിഫാക്റ്റർ), രാജൻ തോമസ്-സിനിമ പ്രൊഡ്യൂസർ & ആക്ടർ (ബെനിഫാക്റ്റർ), ഷിനു ജോസഫ് (ബെനിഫാക്റ്റർ), സുധ കർത്താ ,CPA -കർത്താ ഫിനാൻഷ്യൽ (ബെനിഫാക്റ്റർ), സണ്ണി കല്ലൂപ്പാറ,-സീരിയൽ,സിനി ആർട്ടിസ്റ്റ് (ബെനിഫാക്റ്റർ), ശിവ് പണിക്കർ (സിൽവർ സ്പോൺസർ), ജേക്കബ് ചൂരവടി, റോക്ക്‌ലൻഡ് (ബെനിഫാക്റ്റർ),ഡോ . മാത്യു വറുഗീസ്, ഡിട്രോയിറ്റ് -ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ (ബ്രോൺസ്  സ്പോൺസർ), വിജി എബ്രഹാം -(ബ്രോൺസ്  സ്പോൺസർ) എന്നിവരാണ് പരിപാടിയുടെ  സ്പോൺസേഴ്സ്.

മാധ്യമ പ്രവർത്തന വഴികളിൽ പുതിയ ഉൾക്കാഴ്ചയോടെയും പുതിയ ദിശാബോധത്തോടെയും പ്രബുദ്ധതയിലും  ഒരുമയിലും  ഷെറാട്ടണിൽ ഒത്തു ചേരുമ്പോൾ ഒരു പുതു ഉണർവും ഊർജവും മനസ്സിൽ നിറയുന്നു.

ഒരു തരത്തിലും പണം ലഭിക്കുന്ന രീതിയിലല്ല, ഇവിടെ അമേരിക്കന്‍ മലയാളികള്‍ പത്രപ്രവര്‍ത്തനം നടത്തുന്നത് (ഒറ്റപ്പെട്ട ചില നല്ല പ്രവണതകളുണ്ടെന്നത് മറക്കുന്നില്ല). മോര്‍ട്ഗേജ് അടയ്ക്കേണ്ട തിരക്കാര്‍ന്ന ജോലിക്കിടയിലും വാര്‍ത്തകൾ കണ്ടെത്തി തയ്യാറാക്കി അയക്കുന്നത് ഭഗീരഥപ്രയത്നം തന്നെയാണെന്നു പറയേണ്ടി വരും. തികച്ചും സൗജന്യമായി ചെയ്യുന്ന ഈ സേവനത്തിനു (അതെ, സേവനം തന്നെ) പലപ്പോഴും ഒരു നന്ദി വാക്കുപോലും കിട്ടാറില്ലെന്നതാണു സത്യം. മുന്‍പ് ഉണ്ടായിരുന്ന പ്രിന്റ് മീഡിയകൾ പലതും വെബ് മീഡിയയായി മാറി. അവരടക്കം ധാരാളംപേര്‍ ഇന്നു മലയാള പത്രപ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ തന്നെ ഇവിടെയുണ്ട്. മാധ്യമങ്ങളോടുള്ള അടങ്ങാത്ത താല്പര്യവും അക്ഷരങ്ങളോടുള്ള പ്രതിപത്തിയും മലയാണ്മയെക്കുറിച്ചുള്ള  മനസ്സടുപ്പവുമാണ് സാമ്പത്തിക നേട്ടമൊന്നും ഇല്ലാതിരുന്നിട്ടും ഈ രംഗത്തു തന്നെ തുടരാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്.

India Press Club New Jersey Conference kicks off at Edison Sheraton on Thursday

Share Email
LATEST
Top