ഇന്ത്യ പ്രസ് ക്ലബ്ബിന്റെ അന്താരാഷ്ട്ര മാധ്യമ സെമിനാർ: സമാപന ദിവസത്തെ പരിപാടികൾക്ക് തുടക്കം

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ അന്താരാഷ്ട്ര മാധ്യമ സെമിനാർ: സമാപന ദിവസത്തെ പരിപാടികൾക്ക് തുടക്കം

ന്യൂ ജെഴ്സി: എഡിസണിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ്ബിന്റെ അന്താരാഷ്ട്ര മാധ്യമ സെമിനാറിന്റെ അവസാന ദിവസത്തെ പരിപാടികൾക്ക് തുടക്കമായി. സമാപന ദിവസം വിവിധ സെഷനുകളിലായി ചർച്ചകളും കലാപരിപാടികളും അരങ്ങേറും. കൊല്ലം എം.പിയും ആർ.എസ്.പി നേതാവുമായ, എൻ കെ പ്രേമചന്ദ്രൻ പൊതുസമ്മേളനത്തിലും സെമിനാറുകളിലും പങ്കെടുത്ത് സംസാരിക്കും

പ്രധാന പരിപാടികൾ

ഇന്ററാക്ടീവ് ഫോറം മീഡിയ സെമിനാർ (രാവിലെ 10 മണി മുതൽ 12 മണി വരെ):

ചർച്ചാ വിഷയങ്ങൾ: ‘പ്രിന്റ് പത്രങ്ങൾ ഇനി ആവശ്യമോ? അവ എത്ര കാലം കൂടി ഉണ്ടാവും?’, ‘പ്രേക്ഷകർക്ക് ടിവി റേറ്റിംഗ് എത്രമാത്രം പ്രസക്തമാണ്?’

പാനലിസ്റ്റുകൾ: കുര്യൻ പാമ്പാടി, ജോണി ലൂക്കോസ്, ലീൻ ജെസ്മാസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയാ പർവതി, അബ്‌ജോദ് വർഗീസ്, മോത്തി രാജേഷ്, ജോർജ് ജോസഫ്, ടാജ് മാത്യു, ജീമോൻ റാന്നി.

ഷിക്കാഗോ, ഡിട്രോയിറ്റ്, ഫ്ലോറിഡ, കാലിഫോർണിയ ചാപ്റ്റർ പ്രസിഡന്റുമാരും അംഗങ്ങളും പങ്കെടുക്കും.

രണ്ടാം ഇന്ററാക്ടീവ് ഫോറം (ഉച്ചയ്ക്ക് 1 മണി മുതൽ 2 മണി വരെ):

ചർച്ചാ വിഷയം: ‘ലോകവാർത്തകൾ മലയാള മാധ്യമങ്ങളിലെ വാർത്താ ഉള്ളടക്കത്തെ എങ്ങനെ സ്വാധീനിക്കുന്നു’.

കാനഡ, അറ്റ്ലാന്റ, ഫിലഡെൽഫിയ ചാപ്റ്റർ പ്രസിഡന്റുമാരും അംഗങ്ങളും വേദിയിൽ ഉണ്ടാകും.

ലൈവ് ടോക്ക് ഷോ – “ക്രോസ് ഫയർ”: ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ.

പൊതുസമ്മേളനം: വൈകുന്നേരം 7 മണി മുതൽ 9.30 വരെ. കൊല്ലം എം.പിയും ആർ.എസ്.പി നേതാവുമായ എൻ കെ പ്രേമചന്ദ്രൻ പൊതുസമ്മേളനത്തിലും സെമിനാറുകളിലും പങ്കെടുത്ത് സംസാരിക്കും. സ്പോൺസർമാരെ ആദരിക്കലും അവാർഡ് നൈറ്റും ഈ സെഷനിൽ നടക്കും.

വിനോദ പരിപാടികൾ: ഡിഎച്ച്ഒ7 ട്രൈസ്റ്റേറ്റ് ഡാൻസ് കമ്പനി അവതരിപ്പിക്കുന്ന നൃത്തപരിപാടിയും 9.30 മുതൽ വിനോദനിശയും സമാപന ദിവസത്തെ ഗംഭീരമാക്കും. കൂടാതെ, രാഷ്ട്രീയ നേതാക്കളും വിവിധ പരിപാടികളിൽ പങ്കെടുക്കും.

Share Email
Top