ന്യൂയോര്‍ക്ക്: പാക്കിസ്ഥാനിലെ ബാലാവകാശ ലംഘനത്തിനെതിരേ യുഎൻ പൊതുസഭയിൽ രൂക്ഷ വിമർശനവുമായി ഇന്ത്യ. ബാലാവകാശ ലംഘനവും അതിർത്തി കടന്നുള്ള ഭീകരതയും പാക്കിസ്ഥാൻ ഉപേക്ഷി ക്കണമെന്നു ഇന്ത്യ ആവശ്യപ്പെട്ടു..
പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യ നടത്തിയ ഭീകരവിരുദ്ധ നടപടികള്‍ സിവിലിയന്‍മാരെ രക്ഷിക്കാന്‍ ആയിരുന്നെന്ന് നിഷികാന്ത് ദുബെ എം പി പറഞ്ഞു. കുട്ടികള്‍ക്കെതിരെയുള്ള ഗുരുതര പീഡനങ്ങളില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും ദുബെ പറഞ്ഞു. അഫ്ഗാന്‍ അതിര്‍ത്തി ക്കടുത്തുള്ള പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളും വ്യോമാക്രമണങ്ങളും കാരണം നിരവധി അഫ്ഗാന്‍ കുട്ടികള്‍ കൊല്ലപ്പെടുകയും പരിക്ക് പറ്റുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
സ്‌കൂളുകള്‍ക്കു നേരെ പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍, അഫ്ഗാനിലെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ എന്നിവ ഈ റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അവിടെ പാകിസ്ഥാന്‍ നടത്തിയ അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണവും വ്യോമാക്രമണവും അഫ്ഗാന്‍ കുട്ടികളുടെ മരണത്തിനും പരിക്കുകള്‍ക്കും കാരണമായി. പഹല്‍ഗാമില്‍ പാകിസ്ഥാന്‍ പരിശീലനം ലഭിച്ച ഭീകരര്‍ നടത്തിയ ക്രൂരമായ ആക്രമണം ലോകം മറന്നിട്ടില്ല. ഭീകരാക്രമണത്തിന് ശേഷം 2025 മെയ് മാസത്തില്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചു. പാകിസ്ഥാനിലേയും പാക് അധിനിവേശ ജമ്മുകശ്മീരിലേയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തി.
ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനിലേയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തി. പാകിസ്ഥാനിലേയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് ഭീകരക്യാമ്പുകളില്‍ ഇന്ത്യ ആക്രമണം നടത്തുകയും നിരവധി ഭീകരരെ വധിച്ചതായും അദ്ദേഹം പറഞ്ഞു.
India strongly condemns Pakistan’s violation of child rights