ന്യൂഡല്‍ഹി: ഏറെ കാത്തിരിപ്പുകൾ ക്കൊടുവിൽ ചൈനയിലേക്ക് നേരിട്ട് വിമാന സർവീസുകൾക്ക് ഈ മാസം തുടക്കമാവും. ഇന്ത്യയുടെയും ചൈനയുടെയും നയ തന്ത്ര വിദഗ്ധർ നടത്തിയ തുടർച്ചയായുള്ള ചർച്ചകളുടെ ഫലമായി ആണ് ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നത്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയവും വ്യോമ മന്ത്രാലയവും ഈ വർഷം ആദ്യം മുതൽക്കേ വിമാന സർവീസ് ആരംഭിക്കുന്ന കാര്യങ്ങളിൽ ചർച്ച ആരംഭിച്ചിരുന്നു.
നേരിട്ടുള്ള വിമാന സര്‍വീസുകള്‍ 2025 ഒക്ടോബര്‍ അവസാനത്തോടെ പുനരാരംഭിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കൊൽക്കത്തയിൽ നിന്ന് ഗ്വാങ്ചൗവിലേക്ക് ഒക്ടോബർ 26 മുതൽ സർവീസ് തുടങ്ങുമെന്ന് ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ചു.
ഇരുനഗരങ്ങളെയും ബന്ധിപ്പിച്ച് ദിവസേന നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടാകും. അനുമതി ലഭിച്ചാൽ ഡൽഹിയിൽ നിന്നും ഇൻഡിഗോ വിമാന സർവീസ് തുടങ്ങും. ഈ സർവീസുകൾക്കായി ഇൻഡിഗോ എയർബസ് എ 320 നിയോ ഉപയോഗിക്കും. അതിർത്തി കടന്നുള്ള വ്യാപാരത്തിനും വിമാന സർവീസുകൾ ഏറെ ഗുണപ്രദമായി മാറും. 2020 മുതൽ ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടായിരുന്നില്ല.
India to china direct flight service started this month, says indian civil aviation officals