മലേഷ്യ: സൈനിക സഹകരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി 10 വര്‍ഷത്തെ പ്രതിരോധ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും മലേഷ്യയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചുത്.
പ്രാദേശിക സ്ഥിരത വര്‍ധിപ്പിക്കല്‍, പ്രതിരോധ സാങ്കേതിക വിദ്യയിലെ സഹകരണം എന്നിവ കരാറിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലൂടെ ദേശിയ പ്രതിരോധ ഉൽപ്പന്ന നിര്‍മ്മാണത്തെയും പ്രോത്സാഹിപ്പിക്കുന്നു.
പീറ്റ് ഹെഗ്സെത്ത് എക്സില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്; ’10 വര്‍ഷത്തെ യുഎസ്-ഇന്ത്യ പ്രതിരോധ കരാറിൽ ഒപ്പുവെക്കാന്‍ ഞാന്‍ രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. ഇത് നമ്മുടെ പ്രതിരോധ പങ്കാളിത്തത്തെ മുന്നോട്ട് കൊണ്ടുപോകുന്നു, പ്രാദേശിക സ്ഥിരതയ്ക്കും പ്രതിരോധത്തിനുമുള്ള ഒരു മൂലക്കല്ലാണ്. ഞങ്ങള്‍ ഞങ്ങളുടെ ഏകോപനം, വിവരങ്ങള്‍ പങ്കിടല്‍, സാങ്കേതിക സഹകരണം എന്നിവ വര്‍ദ്ധിപ്പിക്കുകയാണ്. ഞങ്ങളുടെ പ്രതിരോധ ബന്ധങ്ങള്‍ ഒരിക്കലും ഇത്ര ശക്തമായിട്ടില്ല.’
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്തിരുന്നതാണ്.
അതോടൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സുസ്ഥിരമായ നയതന്ത്രപരവും തന്ത്രപരവുമായ ഇടപെടല്‍ എടുത്തുകാണിക്കുന്ന ഉഭയകക്ഷി ബന്ധങ്ങള്‍, പ്രാദേശിക വികസനങ്ങള്‍, ആഗോള വെല്ലുവിളികള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളും ഇവര്‍ ചര്‍ച്ച ചെയ്തു.
India-US sign 10-year defense agreement; aim to increase national production and security











