അനശ്വരം മാമ്പിള്ളി
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANANT), 2025 നവംബർ 8-ന് ശനിയാഴ്ച രാവിലെ 8:30 മുതൽ വൈകുന്നേരം 4 മണി വരെ പ്ലാനോ ഹൈവേയിലെ (2001 President George Bush Turnpike) ഹോളിഡേ ഇന്നിൽ വെച്ച് വിദ്യാഭ്യാസ സമ്മേളനവും എപിആർഎൻ (Advanced Practice Registered Nurse) സെലിബ്രേഷനും സംഘടിപ്പിക്കുന്നു.
ഈ സമ്മേളനത്തിൻ്റെ വിഷയം ‘ആരോഗ്യത്തെ ശാക്തീകരിക്കുകയും മാറ്റത്തിന് നേതൃത്വം നൽകുകയും ചെയ്യുന്നു’ (Empowering Health and Leading Change) എന്നതാണ്. Texas Nurse Practitioners പ്രസിഡൻ്റ് ട്രസ്‌സി ഹിക്സ് ആയിരിക്കും മുഖ്യാതിഥി.
വിദ്യാഭ്യാസ സമ്മേളനത്തിലേക്കും എപിആർഎൻ ആഘോഷത്തിലേക്കും എല്ലാവരെയും ക്ഷണിക്കുന്നതായി ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഭാരവാഹികൾ അറിയിച്ചു. രജിസ്‌ട്രേഷൻ ആരംഭിച്ചതായും അവർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് www.IANANT.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Indian American Nurses Association of North Texas (IANANT) conference on November 8