ഇന്ത്യൻ നാവികസേനയുടെ ആദ്യ ഇലക്ട്രിക് യുദ്ധക്കപ്പൽ: റോൾസ് റോയ്‌സ് സഹകരിക്കും

ഇന്ത്യൻ നാവികസേനയുടെ ആദ്യ ഇലക്ട്രിക് യുദ്ധക്കപ്പൽ: റോൾസ് റോയ്‌സ് സഹകരിക്കും

മുംബൈ: ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ ഇലക്ട്രിക് യുദ്ധക്കപ്പൽ നിർമാണത്തിൽ പങ്കാളിയാകാൻ വൻകിട കമ്പനി. യുദ്ധക്കപ്പൽ രൂപകൽപ്പന ചെയ്യാനും വിന്യസിക്കാനുമുള്ള താത്പര്യമാണ് റോൾസ് റോയ്‌സ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ നാവികസേനയുടെ ശക്തി വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ നിർണായകമായ തുടക്കമാണിത്.

ഇന്ത്യയുടെ നാവിക ആധുനികവത്ക്കരണത്തെ പിന്തുണയ്ക്കുന്നതിൽ കമ്പനിക്ക് വലിയ സ്ഥാനമുണ്ടെന്ന് തെക്ക് കിഴക്കൻ ഏഷ്യൻ പ്രതിരോധ വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് അഭിഷേക് സിങ് പറഞ്ഞു. “ഹൈബ്രിഡ്-ഇലക്ട്രിക്, ഫുൾ-ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനങ്ങൾ, വൈദഗ്ധ്യം എന്നിവ ഉപയോഗിച്ച് ഇന്ത്യയുടെ നാവിക ആധുനികവത്ക്കരണത്തെ പിന്തുണയ്ക്കാൻ റോൾസ് റോയ്‌സ് സജ്ജമാണ്,” എന്നും അഭിഷേക് സിങ് പറഞ്ഞു.

നിലവിൽ 1,400-ലധികം റോൾസ് റോയ്‌സ് എഞ്ചിനുകൾ ഇന്ത്യൻ വ്യോമസേന, നാവികസേന, തീരസംരക്ഷണ സേന, സൈന്യം എന്നിവയുടെ ഭാഗമാണ്. ലോകമെമ്പാടുമുള്ള സമുദ്ര പ്രൊപ്പൽഷന്റെ ഒരു മുൻനിര വിതരണക്കാർ കൂടിയാണ് റോൾസ് റോയ്‌സ്. വൈദ്യുതീകരണത്തിലും ഹൈബ്രിഡ് സാങ്കേതികവിദ്യകളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യയുടെ ഭാവി നാവിക പദ്ധതികളിൽ നിർണായക പങ്ക് വഹിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. പ്രത്യേകിച്ച്, രാജ്യം ആദ്യത്തെ വൈദ്യുത യുദ്ധക്കപ്പൽ വികസിപ്പിക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനം നിർണായക പങ്ക് വഹിക്കുമെന്നാണ് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കിയത്.

Indian Navy’s first electric warship: Rolls-Royce to collaborate

Share Email
Top