ഓട്ടവ : കാനഡയില്‍ ക്രൂര മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജന്‍ മരിച്ചു. കാറില്‍ മൂത്രമൊഴിച്ചതു ചോദ്യം ചോദ്യം ചെയ്തതിനു ക്രൂരമയാ മര്‍ദ്ദനത്തിനിരയായ അര്‍വി സിങ് സാഗു (55) എന്നയാളാണ് മരിച്ചത്. ഒക്ടോബര്‍ 19ന് കാനഡയിലെ എഡ്മമൊന്‍ടൊനിലായിരുന്നു ആക്രമണ സംഭവം.
സുഹൃത്തിനൊപ്പം റെസ്‌റ്റോറന്റില്‍ നിന്നു ഭക്ഷണം കഴിച്ച തിരികെ വരുമ്പോള്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ കാറില്‍ ഒരാള്‍ മൂത്രമൊഴിക്കുന്നതു കണ്ട ചോദ്യം ചെയ്തു. ഇതില്‍ ക്ഷുഭിതനായി ആക്രമി സാഗുവിന്റെ തലയില്‍ ഇടിച്ചു. മര്‍ദ്ദനമേറ്റു നിലത്തുവീണ് സാഗുവിനെ വീണ്ടും ആക്രമിച്ചു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസിനെ അറിയിച്ചതിനു ശേഷം പോലീസ് എത്തിയാണ് സാഗുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അബോധാവസ്ഥയിലായ സാഗുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചു ദിവസത്തിനുശേഷം മരിച്ചു.സംഭവത്തില്‍ കൈല്‍ പാപിന്‍ എന്നയാളെ കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്തു.
Indian-origin man dies after brutal beating in Canada













