പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ ഇന്ത്യൻ മോട്ടൽ ഉടമയെ അക്രമി വെടിവച്ചു കൊന്നു

പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ ഇന്ത്യൻ മോട്ടൽ ഉടമയെ അക്രമി വെടിവച്ചു കൊന്നു

യുഎസിലെ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിലെ റോബിൻസൺ ടൗൺഷിപ്പിലെ ഇന്ത്യൻ വംശജനായ മോട്ടൽ ഉടമയെ അക്രമി വെടിവച്ചു കൊന്നു. രാകേഷ് എഹാഗബൻ (51) എന്ന മോട്ടൽ ഉടമയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മോട്ടലിൻ്റെ പുറത്തു നടന്ന സംഘർഷ സ്ഥലത്ത് എത്തി, ഇടപെടാൻ ശ്രമിക്കവെ രാകേഷിനെ അക്രമി പോയിൻ്റ് ബ്ളാങ്കിൽ തലക്ക് വെടിവച്ച് കൊല്ലുകയായിരുന്നു. വെടിയുതിർത്ത പ്രതി സ്റ്റാൻലി യൂജിൻ വെസ്റ്റ് (37) പൊലീസ് പിടിയിലാണ്.

പ്രതി രണ്ടാഴ്ചയായി സ്ത്രീയും ഒരു കുട്ടിയുമായി പിറ്റ്സ്ബർഗ് മോട്ടലിൽ താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു. മോട്ടലിന്റെ പാർക്കിംഗ് സ്ഥലത്ത് വെച്ച് ഇയാൾ തന്റെ കൂടയുണ്ടായിരുന്ന സ്ത്രീയെ വെടിവച്ചു. ഇത് എന്താണ് എന്ന് നോക്കാൻ എത്തിയതായിരുന്നു രാകേഷ്. വാഹനത്തിൽ ഇരിക്കുമ്പോഴാണ് സ്ത്രീയെയാണ് ഇയാൾ വെടിവച്ചത്. കുട്ടിക്ക് പരുക്കില്ല. പരുക്കേറ്റ ഇവർ വാഹനം ഓടിച്ചുപോയി. ഇവരെ പിന്നീട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ത്രീക്ക് വെടിയേറ്റത് കണ്ട രാകേഷ് എന്തുപറ്റി എന്നു ചോദിച്ചുകൊണ്ട് ഓടിയെത്തിയപ്പോൾ പ്രതി ഇയാളെയും വെടിവച്ചു. , തൽക്ഷണം രാകേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്തുടർന്നു. ഇയാൾ പൊലീസിനു നേരെയും വെടിയുതിർത്തു. ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കുണ്ട്. തുടർന്ന് പൊലീസ് ഇയാൾക്ക് നേരെ വെടിയുതിർത്ത് ഇയാളെ കീഴ്പെടുത്തി. പ്രതി ഇപ്പോൾ ആശുപത്രിയിലാണ്.

Indian-origin motel owner shot dead in US

Share Email
Top