ഹൈദരാബാദ്: യുഎസിലെ ഡാളസിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ (27) ഇന്നലെ രാത്രി ഒരു ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ അജ്ഞാതനായ തോക്കുധാരിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വീട്ടുകാർക്ക് വിവരം ലഭിച്ചു.
ഹൈദരാബാദിൽ ഡൻ്റൽ ബിരുദം പൂർത്തിയാക്കിയ പോൾ 2023 ൽ ഉന്നത പഠനത്തിനായി യുഎസിലേക്ക് പോയതായിരുന്നു. ആറ് മാസം മുമ്പ് യുഎസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അവിടെ ജോലിക്കു ശ്രമിക്കുകയായിരുന്നു. അദ്ദേഹം പെട്രോൾ സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു.
മകന്റെ മൃതദേഹം യുഎസിൽ നിന്ന് തിരികെ കൊണ്ടുവരുന്നതിന് വിദ്യാർത്ഥിയുടെ കുടുംബം സർക്കാരിന്റെ സഹായം തേടി.
ബിആർഎസ് എംഎൽഎ സുധീർ റെഡ്ഡിയും മുൻ മന്ത്രി ടി ഹരീഷ് റാവുവും ഹൈദരാബാദിലെ വിദ്യാർത്ഥിയുടെ വീട് സന്ദർശിച്ചു. മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
Indian student shot dead in Dallas, US













