കീവ്: യുക്രയിനെതിരേ റഷ്യന്‍ സൈനീക മുന്നണിയില്‍ നിര്‍ബന്ധിത സേവനം ചെയ്യേണ്ടി വന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയെ യുക്രെയിന്‍ സൈന്യം പിടികൂടി. ഇന്ത്യന്‍ വിദ്യാര്‍ഥിയെ പിടികൂടിയ വിവരം യുക്രെയിന്‍ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. മജോട്ടി ഹാഷില്‍ മുഹമ്മദ് ഹുസൈന്‍ എന്ന 22 കാരനെയാണ് പിടികൂടിയതെന്നു യുക്രയിന്‍ സൈന്യം വ്യക്തമാക്കി.
റഷ്യയില്‍ പഠിക്കുന്നതിനിടെ മയക്കുമരുന്നു കേസില്‍ പിടിയിലായതിനെ തുടര്‍ന്ന് ശിക്ഷ ലഭിക്കാതിരിക്കണമെങ്കില്‍ സൈനീക സേവനം ചെയ്യാന്‍ തന്നെ റഷ്യ നിര്‍ബന്ധിച്ചതായും അതിന്‍ പ്രകാരത്തിലാണ് സൈനീക സേവനത്തില്‍ എത്തിയതെന്നും വിദ്യാര്‍ഥി തന്നെ പറഞ്ഞതായി യുക്രയിന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മൂന്നു ദിവസം യുദ്ധം ചെയ്ത ശേഷം കമാന്‍ഡറുമായുള്ള യുക്രൈന്‍ സൈന്യത്തിന് കീഴടങ്ങുകയായിരുന്നു. യുക്രൈന്‍ പ്രതിരോധ മന്ത്രാലയം ടെലിഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
16 ദിവസത്തെ പരിശീലനത്തിന് ശേഷം ഈ മാസം ഒന്നിനാണ് മജോട്ടിയെ ആദ്യത്തെ ദൗത്യത്തിന് അയച്ചത്. ഈ ദൗത്യം മൂന്നു ദിവസം നീണ്ടുനിന്നു. കമാന്‍ഡറുമായുള്ള ഒരു തര്‍ക്കത്തെത്തുടര്‍ന്ന് മജോട്ടി യുക്രൈന്‍ സൈനികര്‍ക്ക് കീഴടങ്ങുകയായിരുന്നു. യുക്രൈന്‍ ട്രെഞ്ച് പൊസിഷനില്‍ എത്തിയാണ് മജോ്ട്ടി കീഴടങ്ങിയതെന്നാണ് പ്രാഥമീക സൂചനകള്‍.
Indian student surrenders to Ukrainian army while serving in Russian army