ഇന്ത്യയുടെ സാമ്പത്തീക വളർച്ച പ്രശംസനീയം: കിയർ സ്റ്റാമർ

ഇന്ത്യയുടെ സാമ്പത്തീക വളർച്ച പ്രശംസനീയം: കിയർ സ്റ്റാമർ

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തീക വളർച്ച പ്രസംശനീയമാണെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി  കിയർ സ്റ്റാമർ. ഇന്ത്യൻ സന്ദർശനത്തിനെത്തിയ സ്റ്റാമർ പ്രധാനമന്ത്രി നരേന്ദ് മോദിയുമൊരുമിച്ച് നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് ഇന്ത്യയെ പ്രകീർത്തിച്ചത്.  

ഊർജം, പ്രതിരോധം, വ്യവസായം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ തീരുമാനമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബ്രിട്ടീഷ് സർവകലാശാലകളുടെ കാമ്പസുകൾ ആരംഭിക്കും. യുകെയുടെ ഒൻപത്. സർവ്വകലാശാലകൾ ഇന്ത്യയിൽ ക്യാംപസ് തുടങ്ങും. ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയിലുള്ള ബന്ധം കൂടുതൽ ശക്തമായതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.  

ഇന്ത്യ-ബ്രിട്ടൺ വ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമാകുമെന്നും മോദി വ്യക്തമാക്കി. ഗാസയിലെ സമാധാന നീക്കങ്ങളെ സ്വാഗതം ചെയ്യന്നുവെന്നും മോദി അറിയിച്ചു.  പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

India’s economic growth is commendable: Keir Starmer

Share Email
Top