കാര്‍വാര്‍(ഗോവ) : ഐഎന്‍എസ് വിക്രാന്ത് എന്ന ഇന്ത്യന്‍ പടക്കപ്പല്‍ പാക്കിസ്ഥാനു സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികളായിരുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയിലെ കാര്‍വാര്‍ തീരത്ത് തദ്ദേശീയ വിമാനവാഹിനിക്കപ്പലfല്‍ നാവികസേനാംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു പ്രതികരിക്കുകായിരുന്നു പ്രധാനമന്ത്രി.
ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ആണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി അതില്‍ ഉണ്ടായിരുന്ന നാവികസേനയെ പ്രശംസിച്ചു.
‘ഐഎന്‍എസ് വിക്രാന്ത് ഇന്ത്യയുടെ സായുധ സേനയുടെ കഴിവിനെ പ്രതിഫലിപ്പിക്കുന്നു. ഇത് വെറുമൊരു യുദ്ധക്കപ്പല്‍ മാത്രമല്ല, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനം, കഴിവ്, സ്വാധീനം, പ്രതിബദ്ധത എന്നിവയുടെ സാക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ശത്രുവിന്റെ ധൈര്യത്തെ തകര്‍ക്കുന്ന ഒരു പേരാണ് ഐഎന്‍എസ് വിക്രാന്ത്. ഇതാണ് ഐഎന്‍എസ് വിക്രാന്തിന്റെ ശക്തി. അദ്ദേഹം വ്യക്തമാക്കി.
INS Vikrant gave Pakistan sleepless nights: PM