ഐ.പി.സി.എൻ.എയുടെ 2025 ലെ മികച്ച അസോസിയേഷൻ അവാർഡ് മാഗിന്‌

ഐ.പി.സി.എൻ.എയുടെ 2025 ലെ മികച്ച അസോസിയേഷൻ അവാർഡ് മാഗിന്‌

സൈമൺ വളാച്ചേരിൽ

ന്യൂജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2025-ലെ മികച്ച അസോസിയേഷനുള്ള അവാർഡ് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൗസ്റ്റൺ (മാഗ്) കരസ്ഥമാക്കി.


ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക സാമൂഹിക സേവന രംഗങ്ങളിലെ സജീവ പ്രവർത്തന പങ്കാളിത്തം പരിഗണിച്ചാണ് മാഗിന് ഈ ബഹുമതി സമ്മാനിച്ചത്.
ന്യൂജേഴ്സിയിൽ നടന്ന ഐ.പി.സി.എൻ.എ 11-ാം അന്താരാഷ്ട്ര കോൺഫറൻസിൽ കൊല്ലം എം.പി പ്രേമചന്ദ്രൻ അവാർഡ് സമ്മാനിച്ചു. മാഗ് പ്രസിഡന്റ് ജോസ് കെ. ജോൺ, സെക്രട്ടറി രാജേഷ് വർഗീസ്, ട്രഷറർ സുജിത് ചാക്കോ, സ്‌പോർട്‌സ് കോർഡിനേറ്റർ മിഖായേൽ ജോയ് (മിക്കി), മുൻ പ്രസിഡന്റ് അനിൽ കുമാർ ആറന്മുള, മുൻ വൈസ് പ്രസിഡന്റ് സൈമൺ വളച്ചേരിയിൽ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.


”ഈ ബഹുമതി മുഴുവൻ മാഗ് കുടുംബാംഗങ്ങൾക്കുള്ളതാണ്. എല്ലാ അംഗങ്ങളുടെയും അർപ്പണബോധവും കൂട്ടായ്മയുമാണ് ഈ നേട്ടത്തിന് പിന്നിലെ ശക്തി…” എന്ന് മറുപടി പ്രസംഗത്തിൽ, ജോസ് കെ. ജോൺ പറഞ്ഞു.

അവാർഡ് ചടങ്ങിൽ റാന്നി എം.എൽ.എ പ്രമോദ് നാരായണൻ, പാലക്കാട് എം.പി ശ്രീകണ്ഠൻ , മുതിർന്ന മാധ്യമ പ്രവർത്തകർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

IPCNA’s 2025 Association of the Year Award goes to Magh

Share Email
LATEST
Top