ജറുസലേം: ഗാസയിൽ ആക്രമണം അതി രൂക്ഷമായി വ്യാപിപ്പിച്ച് ഇസ്രയേൽ. കഴിഞ്ഞ ഒരൊറ്റ ദിവസം കൊണ്ട് 30 ലധികം പേരുടെ ആണ് ജീവൻ നഷ്ടമായത്. ഇസ്രയേൽ – ഹമാസ് വെടി നിർത്തൽ കരാർ നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്.
ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇസ്രായേൽ സേന അക്രമം അഴിച്ചുവിട്ടത്. ഭീകരരുടെ കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഇസ്രയേൽ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ശക്തമായ വ്യോമാക്രമണം നടന്നത്. ഞായറാഴ്ച മാത്രം 33 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
.ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണമെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹമാസിൻ്റെ ആറ് കിലോമീറ്റർ നീളമുള്ള ഒരു തുരങ്കം തകർത്തതായാണ് ഐഡിഎഫ് പറയുന്നത്. ഇതിനായി വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഉപയോഗിച്ചു. ഈ ആക്രമണങ്ങളിൽ ഗാസയിൽ 33 പേർ കൊല്ലപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് അറിയിച്ചു..
ഇസ്രായേൽ സൈനികർക്ക് നേരെ തെക്കൻ ഗാസയിൽ ഭീകരർ വെടിയുതിർത്തെന്നും അതിനെ തുടർന്നാണ് ഐഡിഎഫ് തിരിച്ചടിച്ചതെന്നും ‘ദ ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു..
Israel expands attack on Gaza; More than 30 killed in one day