കെയ്‌റോ: ഏറെ കാത്തിരിപ്പിനൊടുവില്‍ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നാളെ ഒപ്പുവെയ്ക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാനിധ്യത്തിലാവും വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെയ്ക്കുക. ഈജിപ്തില്‍ വെച്ചാണ് കരാര്‍ ഒപ്പുവെയ്ക്കല്‍ ചടങ്ങ്.
ഹമാസ്- ഇസ്രയേല്‍ സകരാര്‍ നിലവില്‍ വന്നതോടെ ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങാന്‍ ആരംഭിച്ചു. ചിലമേഖലകളില്‍ ഇസ്രയേല്‍ സൈന്യം തുടരുമെന്നും ആ മേഖലകളില്‍ നിന്ന് ജനങ്ങള്‍ ഒഴിവാകണെന്നു ഇസ്രേയല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. വെടിനിര്‍ത്തലിനു പിന്നാലെ പതിനായിരക്കണക്കിനു പലസ്തീന്‍കാര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ ആരംഭിച്ചു. കരാര്‍ ഒപ്പുവെയ്ക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പും നിരവധിപ്പേരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച്ച വൈകുന്നേരം അവസാനിച്ച 24 മണിക്കൂറില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 17 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടു. ഗാസയിലേക്ക് അടിയന്തിരമായി സഹായമെത്തിയില്ലെങ്കില്‍ കുട്ടികളുടെ കുട്ടമരണം സംഭവിക്കുമെന്ന് യുനിസെഫ് മുന്നറിയിപ്പ് നല്‍കി.24 മണിക്കൂറിനുള്ളില്‍ എല്ലാ ആക്രമണങ്ങളും നിര്‍ത്താനുള്ള കരാറിന് ഇന്നലെ രാവിലെയാണ് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്. 72 മണിക്കുറിനുള്ളില്‍, ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്‍മാരേയും തുടര്‍ന്ന് ഇസ്രയേല്‍ ജയിലിലുള്ള പലസ്തീന്‍കാരെയും മോചിപ്പിക്കണമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.
Israel-Hamas ceasefire agreement to be signed tomorrow: Donald Trump to attend













