വാഷിംഗ്ടണ്‍: ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിച്ചെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാന ഉച്ചകോടിക്കായി ഈജിപ്തിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. അമേരിക്ക മുന്‍കൈ എടുത്തു നടപ്പാക്കുന്ന 20 ഇന സമാധാനകരാറിന്റെ ഭാഗമായാണ് ഇന്ന് ഈജിപ്തില്‍ ഉച്ചകോടി.
ഗാസ വെടിനിര്‍ത്തല്‍ നിലനില്‍ക്കുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചു. പ്രസിഡന്റിന്റെ ഔദ്യോഗീക വിമാനമായ എയര്‍ഫോഴ്‌സ് ഒന്നിലിരുന്നു പ്രതികരിച്ച പ്രസിഡന്റ് ട്രംപ് ഗാസാ വെടിനിര്‍ത്തല്‍ നിലനില്ക്കുമെന്നും ഇതിനായി പരിശ്രമിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനേയും ഖത്തറിനേയും ട്രംപ് അഭിനന്ദിച്ചു. ബിബിസി പ്രതിനിധിയുടെ ചോദ്യത്തിന് മറുപടിയായി ഗാസയില്‍ വെടിനിര്‍ത്തല്‍ നിലനില്ക്കുമെന്നും എല്ലാവരും സന്തുഷ്ടരാണെന്നും കൂട്ടിച്ചേര്‍ത്തു.
യുദ്ധങ്ങള്‍ പരിഹരിക്കുന്നതിലും സമാധാനം പുനസ്ഥാപിക്കുന്നതിലും താന്‍ മിടുക്കനാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചത് താനാണന്നു വീണ്ടും ട്രംപ് ഇന്നും അവകാശപ്പെട്ടു.
Israel-Hamas war is over: Trump announces









