ഇസ്‌ലാമാബാദ് : ഇസ്രായേൽ–ഹമാസ് യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതിക്കുള്ള പിന്തുണ പാക്കിസ്ഥാൻ പിൻവലിച്ചു. യുഎസ് അവതരിപ്പിച്ച 20 ഇന പദ്ധതിയെ പിന്തുണയ്ക്കുന്നില്ലെന്നും, നേരത്തെ അവതരിപ്പിച്ച പദ്ധതിയിൽ ട്രംപ് മാറ്റങ്ങൾ വരുത്തിയെന്നും പാക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ ആരോപിച്ചു.
“പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ട്രംപ് അവതരിപ്പിച്ച 20 ഇന പദ്ധതിയല്ല ഞങ്ങൾ അംഗീകരിച്ചത്. ഞങ്ങൾ അംഗീകരിച്ച പദ്ധതിയല്ല ഇത്. ഞങ്ങൾ കണ്ട കരടിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്,” ദർ പാക്കിസ്ഥാൻ പാർലമെന്റിൽ പറഞ്ഞു. ഗാസ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച പാക്കിസ്ഥാന്റെ നടപടിയെ ട്രംപ് അഭിനന്ദിച്ച് ദിവസങ്ങൾക്കകമാണ് ഈ നയംമാറ്റം.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതിയെ നേരത്തെ സ്വാഗതം ചെയ്ത പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പദ്ധതിക്ക് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെയും സൈനിക മേധാവി അസിം മുനീറിന്റെയും 100 ശതമാനം പിന്തുണയുണ്ടെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
ട്രംപിന്റെ പദ്ധതിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചതിൽ പാക്കിസ്ഥാനിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.
Israel-Hamas war: Pakistan shows its true colors; withdraws support for Trump’s peace plan