വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേലിന്റെ വ്യോമാക്രമണം: രണ്ടു ദിവസം കൊല്ലപ്പെട്ടത് 104 പലസ്തീനികള്‍

വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേലിന്റെ വ്യോമാക്രമണം: രണ്ടു ദിവസം കൊല്ലപ്പെട്ടത് 104 പലസ്തീനികള്‍

കെയ്‌റോ: അമേരിക്കയും ഖത്തറും മുന്‍കൈ എടുത്ത് നടപ്പാക്കിയ ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ ഇസ്രയേല്‍ ലംഘിച്ചു. തുടര്‍ച്ചയായി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ രണ്ടു ദിവസം കൊണ്ടു മാത്രം 104 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസില്‍ 10 തവണ വ്യോമാക്രമണമുണ്ടായി.

ഗാസ സിറ്റിയില്‍ ടാങ്കുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം ഗാസയിലുള്ള ഇസ്രയേല്‍ സൈനികര്‍ക്കു നേരെ ഉയരുന്ന ഭീഷണി നേരിടാനാണ് ആക്രമണമെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. യുദ്ധത്തിനിടെ വെസ്റ്റ് ബാങ്കിലെ 1000 കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സഞ്ചാരനിയന്ത്രണത്തിന് ബാരിയറുകള്‍ സ്ഥാപിച്ചതായി പലസ്തീന്‍ സര്‍ക്കാര്‍ ഏജന്‍സി വ്യക്തമാക്കി.

Israeli airstrikes violate ceasefire: 104 Palestinians killed in two days

Share Email
LATEST
More Articles
Top