ഇസ്രയേല്‍ -ഹമാസ് സമാധാന ഉച്ചകോടിക്കായി ഡോണള്‍ഡ് ട്രംപ് ടെല്‍ അവീവിലെത്തി

ഇസ്രയേല്‍ -ഹമാസ് സമാധാന ഉച്ചകോടിക്കായി ഡോണള്‍ഡ് ട്രംപ് ടെല്‍ അവീവിലെത്തി

ടെല്‍ അവീവ്: ഗാസ സമാധാന ഉച്ചകോടിയുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടെല്‍ അവീവില്‍ വിമാനമിറങ്ങി. അല്പ സമയം മുമ്പാണ് ട്രംപിനെയുമായി അമേരിക്കന്‍ പ്രസിഡന്റിന്റെഔദ്യോഗീക വിമാനം ടെല്‍ അവീവില്‍ ഇറങ്ങിയത്. രണ്ട് വര്‍ഷത്തെ ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തിന് പരിസമാപ്തിയായത് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്നാണ്. ഇന്ന് ലോക രാഷ്ട്ര ത്തലവന്‍മാരുടെ സാനിധ്യത്തില്‍ സമാധാനക്കരാറില്‍ ഒപ്പു വെയ്ക്കും.

കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഹമാസ് ബന്ദികളാക്കി വച്ചിരുന്ന ഏഴു ഇസ്രയേല്‍ പൗരന്‍മാരെ സമാധാന ഉടമ്പടിയുടെ ഭാഗമായി ഹമാസ് വിട്ടയച്ചിരുന്നു. വിമാനത്തിലിരുന്ന് ട്രംപ് ഇത് വീക്ഷിച്ചു. റെഡ്ക്രോസ് പ്രതിനിധികള്‍ക്കാണ് ബന്ദികളെ കൈമാറിയത്. ബന്ദികളുടെ മോചന വാര്‍ത്ത ടെലിവിഷന്‍ ചാനലുകളിലൂടെ പുറത്തുവന്നതോടെ ഇസ്രയേലിലെങ്ങും ആഘോഷം നടക്കുകയാണ്.

രണ്ട് വര്‍ഷത്തെ യുദ്ധത്തിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നടന്ന നിര്‍ണായക ചര്‍ച്ചയെ തുടര്‍ന്നുണ്ടായ വെടിനിര്‍ത്തലിന്റെ ഭാഗമായാണ് ബന്ദികളുടെ കൈമാറ്റം.

വടക്കന്‍ ഗാസ മുനമ്പില്‍ ഹമാസ് തടവിലാക്കിയിരുന്ന ഈറ്റന്‍ മോര്‍, ഗാലി, സിവ് ബെര്‍മന്‍, മതാന്‍ ആംഗ്രെസ്റ്റ്, ഒമ്രി മിറാന്‍, ഗൈ ഗില്‍ബോവ-ദലാല്‍, അലോണ്‍ ഓഹെല്‍ എന്നിവരെയാണ് റെഡ് ക്രോസ് ഇന്റര്‍നാഷണലിനു്കൈമാറിയത്. മറ്റുള്ളവരെ ഇന്നു തന്നെ വിട്ടയക്കുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

Israeli Hostages Freed By Hamas After 2 Years, Trump Arrives In Tel Aviv

Share Email
LATEST
More Articles
Top