കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്തു; അതിക്രമം ഉറങ്ങുന്നതിനിടെ, പ്രതിക്കായി തിരച്ചിൽ

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്തു; അതിക്രമം ഉറങ്ങുന്നതിനിടെ, പ്രതിക്കായി തിരച്ചിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് സംഭവം നടന്നത്. ഇരുപത്തിയഞ്ചു വയസ്സുള്ള യുവതി ഹോസ്റ്റൽ മുറിയിൽ ഉറങ്ങുമ്പോഴാണ് അതിക്രമമുണ്ടായത്.

ഹോസ്റ്റൽ മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയാണ് പ്രതി കൃത്യം ചെയ്തത്. യുവതി ഞെട്ടി ഉണർന്ന് ബഹളം വെച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. കഴക്കൂട്ടം പോലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ അറിയില്ലെന്നും മുൻപ് കണ്ടിട്ടില്ലെന്നുമാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.

സംഭവസമയത്ത് പെൺകുട്ടി ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്കായിരുന്നു താമസം. സംഭവത്തെ തുടർന്ന് ഭയന്നുപോയ പെൺകുട്ടി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസെടുത്തത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.

IT employee raped in hostel room in Kazhakoottham; rape occurred while she was sleeping, search underway for accused

Share Email
LATEST
More Articles
Top