ജേക്കബ് മാടമന (87) അന്തരിച്ചു

ജേക്കബ് മാടമന (87) അന്തരിച്ചു

ഡാളസ്: ഗാര്‍ലാന്‍ഡ് സിറ്റിയില്‍ ഗ്രേസ് ഇന്‍ഷുറന്‍സ് ഏജന്‍സി ബിസിനസ് സ്ഥാപകനും സെയിന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് (ഗാര്‍ലാന്‍ഡ്) അംഗവുമായ ജിന്‍സ് മാടമനയുടെ പിതാവ് ജേക്കബ് മാടമന, ചേര്‍ത്തലയിലുള്ള ഭവനത്തില്‍ അന്തരിച്ചു. പരേതയായ മറിയാമ്മ ഈരാറ്റുപുഴയാണ് ഭാര്യ.

മക്കള്‍:ജോസി, ജെസി, ജോണി, ജോജി, ജോമി ,ജോളി, ജിന്‍സ്
മരുമക്കള്‍: ടെസി, റോയ്, സുനി,സുസ്മി, സിനി, മിനി, മേരിലിന്‍
സംസ്‌കാര ശുശ്രൂഷ ഒക്ടോബര്‍ 16 ന് വൈകുന്നേരം 3:30ന് ചെര്‍ത്തല മുട്ടം സെന്റ് മേരീസ് ഫോറേനാ കത്തോലിക്കാ പള്ളിയില്‍ നടക്കും.
കേരള അസോസിയേഷന്‍ ഓഫ് ഡാളസ്, ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍, ഡാളസ് മലയാളി അസോസിയേഷന്‍ മുതലായ സംഘടനകളും സെയിന്റ് തോമസ് സീറോ മലബാര്‍ ചര്‍ച് (ഗാര്‍ലാന്‍ഡ്) അംഗങ്ങളും അനുശോചനം അറിയിച്ചു.

വാര്‍ത്ത: പി. സി. മാത്യു, ഗാര്‍ലാന്‍ഡ്

Jacob Madamana (87) passes away

Share Email
LATEST
More Articles
Top