ജയ്‌ഷെ മുഹമ്മദ് വനിതകളുടെ സംഘടന രൂപീകരിച്ചതായി റിപ്പോര്‍ട്ട്

ജയ്‌ഷെ മുഹമ്മദ് വനിതകളുടെ സംഘടന രൂപീകരിച്ചതായി റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ആസ്ഥാനമായി ഇന്ത്യയ്‌ക്കെതിരേ ഭീകരപ്രവര്‍ത്തനം നടത്തുന്ന തീവ്രവാദി സംഘടനയായ ജയ്ഷെ മുഹമ്മദ് സ്ത്രീകളുടെ ഭീകര സംഘടന രൂപീകരിച്ചതായി റിപ്പോര്‍ട്ട്. ജമാഅത്ത്അല്‍മു മിനാത്ത എന്നപേരിലാണ് വനിതാ ബ്രിഗേഡ് രൂപീകരിക്കുന്നതെന്നാണ് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങളുടെ റിപ്പോര്‍ട്ട് .

ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹറിനെയാണ് വനിത മുന്നണിയുടെ കമാന്‍ഡര്‍. വിശ്വാസത്തിന്റെ മറപിടിച്ച് ഈ ഗ്രൂപ്പിനായുള്ള പ്രവര്‍ത്തനം വ്യാപകമായക്കിയതായാണ് സൂചന. നഗരമേഖലകളില്‍ ഉള്‍പ്പെടെയുള്ള സത്രീകളെ സംഘടനയുടെ ഭാഗമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

Jaish-e-Mohammed reportedly forms women's wing
Share Email
LATEST
Top