വാഷിംഗ്ടണ്‍ : അമേരിക്കൻ പ്രസിഡന്റിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന ആവശ്യവുമായി ജപ്പാൻ .ജപ്പാന്‍ പ്രധാനമന്ത്രി സനായെ ടകായിച്ചി ട്രംപിനെ നൊബേൽ നാമനിര്‍ദ്ദേശം ചെയ്യുമെന്ന് അറിയിച്ചതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയതിന് പിന്നാലെ വിവിധ രാജ്യങ്ങളിലെ സംഘർഷം ഒഴിവാക്കിയതിന് അദ്ദേഹത്തിന് നൊബേൽ സമ്മാനം നൽകണമെന്ന് അദ്ദേഹം തന്നെ തുടർച്ചയായി ആവശ്യം ഉന്നയിച്ചിരുന്നു.പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് മറ്റൊരു ഏഷ്യൻ രാജ്യമായ ജപ്പാനും മൊബൈൽ സമ്മാനം നൽകണമെന്ന് ആവശ്യം തായ്‌ലന്റ- -കംബോഡിയ സംഘർഷം അവസാനിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം കംബോഡിയന്‍ പ്രധാനമന്ത്രി ട്രംപിനെ സമാധാന നോബലിന് നിര്‍ദ്ദേശിച്ചിരുന്നു.
japan nominated to us president for nobel prize













