കർണാടകയിൽ യുവമോർച്ചാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. ആക്രമണം നടത്തിയ നാലുപേർ പിടിയിലായി. യുവമോർച്ചാ പ്രസിഡന്റ് വെങ്കടേഷ് കുറുബാർ കൊല്ലപ്പെട്ടത്. രണ്ടുപേർ ഒളിവിലാണ്. പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
കൊപ്പള ജില്ലയിലെ ഗംഗാവതി സിറ്റിയിൽ പുലർച്ചെ രണ്ടുമണിക്കാണ് സായുധരായ ഒരു സംഘം നടത്തിയ ആക്രമണത്തിലാണ് സുഹൃത്തുക്കൾക്കാപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ കാറിൽ പിന്തുടർന്നെത്തിയ ആക്രമി സംഘം ബൈക്കിൽ സഞ്ചരിച്ച വെങ്കടേഷിനെ ഇടിച്ചുവീഴുത്തുകയായിരുന്നു.
താഴെ വീണതിന് പിന്നാലെ ഓടിയെത്തിയ നാലംഗ സംഘം മാരകായുധങ്ങളുമായി വെങ്കടേഷിനെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തി. വെങ്കടേഷിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ സംഘം തുരത്തിയോടിച്ചു. വെങ്കടേഷ് സംഭവസ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടു. കൊലപാതക ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ശേഷം ബൈക്ക് ഇടിച്ചുവീഴ്ത്താൻ ഉപയോഗിച്ച ടാറ്റ ഇൻഡിക്ക കാറിൽ തന്നെയാണ് പ്രതികൾ രക്ഷപ്പെട്ടത്.