ചെന്നൈ: നടന്‍ വിജയ് യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ കൊല്ലപ്പെട്ട ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ്ക്ക് വിട്ടു. ടി വി കെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എന്‍ വിഅന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.. കോടതി മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
മുന്‍ ജഡ്ജി അജയ രസ്‌തോഗി അധ്യക്ഷനായ സമിതിയാണ് കേസന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കുക. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. ആള്‍ക്കൂട്ട ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന് കാട്ടി നല്‍കിയ ഹര്‍ജിയില്‍ എന്തിനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച ഉത്തരവിറക്കിയതെന്ന് സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു.
സംഭവസ്ഥലത്ത് നിന്ന് പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പിന്മാറിയതെന്നും ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ അതിരുകടന്നതാണെന്നും ടി.വി.കെ. അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു.
Karur tragedy: CBI to investigate













