കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിൽ

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിൽ

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിൽ എത്തി. ഇന്ന് രാവിലെ ഒമാൻ സമയം 10:40 ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ മുഖ്യമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ, ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ സംഘാടകസമിതി ചെയർമാൻ വിൽസൺ ജോർജ്ജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിംഗ് കൺവീനർ അജയൻ പൊയ്യാറ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

നീണ്ട ഇരുപത്തിയാറ് വർഷങ്ങൾക്കു ശേഷമാണ് കേരളത്തിന്റെ ഒരു മുഖ്യമന്ത്രി ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ എത്തുന്നത് എന്ന പ്രത്യേകത ഈ സന്ദർശനത്തിനുണ്ട്. ഇതിനുമുമ്പ് 1999-ൽ അന്തരിച്ച ഇ.കെ. നായനാർ കേരള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഒമാൻ സന്ദർശനം നടത്തിയിരുന്നത്. ഒമാനിലെ മലയാളി പ്രവാസികളുമായി കൂടിക്കാഴ്ച, ഉന്നത ഒമാൻ നേതാക്കളുമായുള്ള ചർച്ചകൾ തുടങ്ങിയവ സന്ദർശനത്തിന്റെ ഭാഗമായി നടക്കുമെന്നാണ് വിവരം. ഈ ഔദ്യോഗിക സന്ദർശനം കേരളവും ഒമാനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും പ്രവാസി വിഷയങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

Share Email
Top