ആലപ്പുഴ: തിരുവോണം ബമ്പർ ലോട്ടറിയുടെ 25 കോടി രൂപയുടെ ഒന്നാം സമ്മാനം ആലപ്പുഴ തുറവൂർ തൈക്കാട്ടുശേരി സ്വദേശിയായ ശരത് എസ് നായർക്ക്. കൊച്ചിയിലാണ് ബമ്പർ അടിച്ചതെന്ന പ്രതീക്ഷകൾ തെറ്റിച്ച്, എസ് ബി ഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കിയതോടെയാണ് ആലപ്പുഴയിലെ ശരത്തിന് മഹാഭാഗ്യം ലഭിച്ചതായി വ്യക്തമായത്. നിപ്പോൺ പെയിന്റ്സ് ജീവനക്കാരനായ ശരത്, നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷിൽ നിന്നാണ് TH 577825 എന്ന നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയത്. ലതീഷ് ഈ ടിക്കറ്റ് തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് എടുത്തത്.
കേരളം തേടിയ ഭാഗ്യശാലി കൊച്ചിയിലല്ല, ആലപ്പുഴയിൽ; 25 കോടിയുടെ തിരുവോണം ബമ്പറടിച്ചത് ശരത്തിന്!
October 6, 2025 1:05 pm















