ഖാർഗെയുടെ പേസ്മേക്കർ ശസ്ത്രക്രിയ വിജയകരം: ആരോഗ്യനിലതൃപ്തികരം

ഖാർഗെയുടെ പേസ്മേക്കർ ശസ്ത്രക്രിയ വിജയകരം: ആരോഗ്യനിലതൃപ്തികരം

ബാംഗളൂർ: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി  അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ശസ്ത്രക്രിയ വിജയകരം. ഇന്നലെ  പേസ്‌മേക്കർ ഘടിപ്പി ക്കുന്നതിനായി  ഖാർഗെ ശസ്ത്രക്രിയയ്ക്ക് വിധേയനായതായി അദ്ദേഹത്തിന്റെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ പറഞ്ഞു.

83 കാരനായ ഖാർഗെയെ  ചൊവ്വാഴ്ച്ചയാണ് എംഎസ് രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.  

Kharge’s pacemaker surgery successful: Health condition satisfactory

Share Email
Top