കെ.എച്ച്.എൻ.എ.യുടെ നവ നേതൃത്വം അയ്യപ്പപൂജയോടെ പ്രവർത്തനാരംഭം കുറിക്കുന്നു

കെ.എച്ച്.എൻ.എ.യുടെ നവ നേതൃത്വം അയ്യപ്പപൂജയോടെ പ്രവർത്തനാരംഭം കുറിക്കുന്നു

സുരേന്ദ്രൻ നായർ ( കെ.എച്ച്.എൻ.എ. മീഡിയ )

ടാമ്പാ: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) ഭരണരംഗത്തു തലമുറ മാറ്റത്തിന്റെ ശുഭസൂചന കുറിച്ചുകൊണ്ട് ഉണ്ണികൃഷ്ണൻ, സിനു നായർ, അശോക് മേനോൻ, സഞ്ജീവ് കുമാർ, ശ്രീകുമാർ ഹരിലാൽ, അപ്പുകുട്ടൻ പിള്ള, വനജ നായർ, ഡോ. സുധീർ പ്രയാഗ എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ ഔപചാരികമായ അധികാരമേറ്റെടുക്കലിന്റെ (ഒക്ടോബർ 4-ന്) പ്രാരംഭമായി ഒക്ടോബർ 3 വെള്ളിയാഴ്ച വൈകുന്നേരം ടാമ്പാ അയ്യപ്പ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്നു.

വടക്കേ അമേരിക്കയിലെ ആബാലവൃദ്ധം ഹിന്ദു വിശ്വാസികളെ ഏകീകരിച്ചും ഇതര മത വിഭാഗങ്ങളിൽ സമഭാവനയുടെ സന്ദേശമെത്തിച്ചും സംഘടനയെ ഒരു മികച്ച ഹൈന്ദവ സാംസ്‌കാരിക വേദിയാക്കാനുള്ള നീക്കത്തിൽ യാതൊരു വിഘ്‌നങ്ങളും ഉണ്ടാകാതിരിക്കാൻ, ഭഗവാൻ വിഘ്‌നേശ്വരനെ പ്രീതിപ്പെടുത്തിയും സാമവേദപൊരുളായ ശാസ്താവിനെ വണങ്ങിയും പുതിയ നേതൃത്വം മാതൃകയാവുകയാണ്.

കലിയുഗവരദനായ അയ്യപ്പന്റെ ശരണം വിളികളും ഐകമത്യ സൂത്രത്തിന്റെ മന്ത്രധ്വനികളും സമന്വയിക്കുന്ന ക്ഷേത്രാങ്കണത്തിൽ കെ.എച്ച്.എൻ.എ. ഡയറക്ടർമാർ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ, മുൻ ഭാരവാഹികൾ, പ്രാദേശിക ഹിന്ദു സംഘടന നേതാക്കൾ, അനുഭാവികൾ എന്നിവർ പങ്കെടുക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അറിയിക്കുന്നു.

KHNA’s new leadership begins work with Ayyappa Puja

Share Email
Top