വത്തിക്കാന്: ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. വത്തിക്കാനിലെ അപ്പസ്‌തോലിക് കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ അബ്ദുള്ള രാജാവിനൊപ്പം ഭാര്യ റാനിയ രാജ്ഞിയുമുണ്ടായിരുന്നു.
മാര്‍പാപ്പയെ ജോര്‍ദാനിലേക്കു ക്ഷണിച്ച രാജാവ്, ജോര്‍ദാനില്‍ ഈശോയുടെ ജ്ഞാനസ്‌നാനം നടന്ന സ്ഥലം ഉള്‍പ്പെടെ ക്രൈസ്തവ പൈതൃക സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിന് തങ്ങള്‍ ശ്രദ്ധാലുക്കളാണെന്നും തുടര്‍ന്നും സംരക്ഷണത്തിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മാര്‍പാ പ്പയെ അറിയിച്ചു.
ജോര്‍ദാനും വത്തിക്കാനും തമ്മിലുള്ള ബന്ധം, സഹകരണത്തിനുള്ള വഴികള്‍, സഹിഷ്ണുതയുടെയും സംഭാഷണത്തിന്റെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ എന്നീ വിഷയങ്ങള്‍ മാര്‍പാപ്പയും രാജാവും ചര്‍ച്ച ചെയ്തു.ജോര്‍ദാനുമായി വത്തിക്കാന് അടുത്ത ബന്ധമാണുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ അബ്ദുള്ള രാജാവും റാനിയ രാജ്ഞിയും പങ്കെടുത്തിരുന്നു.
King Abdullah II of Jordan meets Pope Leo XIV