കോശി ടി കോശി ചിക്കാഗോയില്‍ അന്തരിച്ചു

കോശി ടി കോശി ചിക്കാഗോയില്‍ അന്തരിച്ചു

ചിക്കാഗോ: ദീര്‍ഘകാലം ചിക്കാഗോയില്‍ സ്ഥിരതാമസക്കാരനായിരുന്ന കവിയൂര്‍ പകലോമറ്റം തേമ്പിലാക്കല്‍ കോശി ടി കോശി (90) അന്തരിച്ചു. ആച്ചിയമ്മ കോശി (മോനി) ആണ് ഭാര്യ. എലിസബത്ത് കോശി ( ലിസ),അച്ചാമ്മ ആന്‍ഡ്രൂസ് ( ചോട്ടി) എന്നിവര്‍ മക്കളും ഡോ അലക്‌സ് ടി കോശി, ഡോ ജെറി ആന്‍ഡ്രൂസ് എന്നിവര്‍ മരുമക്കളുമാണ്.

ആന്‍ഡ്രു, റേയിച്ചല്‍, ഗാബി, ആബി, ടോമി എന്നിവരാണ് കൊച്ചുമക്കള്‍. സംസ്‌കാര ശുശ്രൂഷകള്‍ ഇവന്‍സ്റ്റനില്‍ ഉള്ള സെന്റ് മേരിസ് സീറോ മലങ്കര കാതലിക ചര്‍ച്ചില്‍ ഒക്ടോബര്‍ 31 വെള്ളി, നവംബര്‍ ഒന്ന് ശനി ദിവസങ്ങളില്‍ നടക്കും.

വാര്‍ത്ത: കുര്യന്‍ ഫിലിപ്പ്

Koshy T. Koshy passed away in Chicago.

Share Email
Top