തിരുവനന്തപുരം: പതിനായിരം കുടംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള പദ്ധതിയുമായി മള്‍ട്ടിനാഷ്ണല്‍ കമ്പനിയായ റിലയന്‍സുമായി കുടുംബശ്രീ കരാര്‍ ഒപ്പുവെച്ചു. ഈ കരാര്‍ വളരെ വിപ്ലവാത്മകമായ ഒന്നാണെന്നു തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേ്ഷ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
റിലയന്‍സുമായുള്ള കരാര്‍ പ്രകാരം ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ വിതരണം. സേവനം എന്നീ മേഖലകളിലാവും കുടുബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍ നല്കുക. 300 വീട്ടമ്മമാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമായി ടെലികോളിംഗില്‍ ജോലി നല്കും. ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ളതായിരിക്കും വേതനം. നിലവില്‍ റിലയില്‍സില്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് 15,000 മുതല്‍ മുകളിലേയ്ക്കുള്ള വരുമാനം ലഭിക്കുന്നതായി മന്ത്രി വ്യക്തമാക്കി. റിലയന്‍സിനെ കൂടാതെ സംസ്ഥാനത്തെ പ്രധാനപ്പെട്ട ബാങ്കുകളും എല്‍ഐസിയും വന്‍കിട കമ്പനികളും കുടംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍ നല്കുന്നതിനായുള്ള പദ്ധതിയുമായി സഹകരിച്ചു. എല്‍ഐസി ഇന്ത്യ
1070 തൊഴിലവസരം വാഗ്ദാനം ചെയ്തു. ഇതില്‍ 872 പേര്‍ക്ക് പരിശീലനം നല്കി ഉടന്‍ നിയമനം നല്കും . ബിസ്‌നസ് കറസ്‌പോണ്ടന്റ് സഖി പദ്ധതിപ്രകാരം കാനറാ ബാങ്ക് 350 പേര്‍ക്ക് ജോലി നല്കും. ഗ്രാമീണ്‍ ബാങ്ക് 332 പേര്‍ക്കും ഐഒസി 305 പേര്‍ക്കും ബാങ്ക് ഓഫ് ബറോഡ 72 പേര്‍ക്കും ഇന്ത്യന്‍ ബാങ്ക് 15 പേര്‍ക്കും ജോലി വാഗ്ദാനം നല്കി. കേരളാ ബാങ്കും ഫെഡറല്‍ ബാങ്കുമായി ഇതിനു സമാനമായ രീതിയിലുള്ള പദ്ധതിക്കായി ചര്‍ച്ചകള്‍ നടക്കുന്നു. ബാങ്കുകളില്‍ മാത്രം 2025 തൊഴില്‍ അവസരം ലഭ്യമാക്കും.
മലബാര്‍ ഗ്രൂപ്പ്,ഫ്‌ളിപ്കാര്‍ട്ട്, മുത്തൂറ്റ് ഗ്രൂപ്പ്, അപ്പോളോ ടയേഴ്‌സ് , ട്രാവന്‍കൂര്‍ മെഡിസിറ്റി, ആസ്റ്റര്‍ മെഡിസിറ്റി, തുടങ്ങിയ വളരെ പ്രധാനപ്പെട്ട കമ്പനികളും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു ജോലി നല്കുന്ന കരാറില്‍ സഹകരിക്കുന്നുണ്ടെന്നു മന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കൂടാതെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്ത് വലിയ തൊഴില്‍ പദ്ധതി നടപ്പാക്കുന്നു.
50,000 പേര്‍ക്ക് തൊഴില്‍ നല്കാന്‍ ധാരണായി. ഇതിനായി സാന്ത്വന പരിചരണത്തിനായി ഒരു സേനയെ കുടുംബശ്രീ രൂപീകരിക്കും. ഒക്ടോബറില്‍ 10,000 പേര്‍ക്ക് പരിശീലനം നല്കും. പാലിയേറ്റീവ് കെയര്‍, ഹോം നഴ്‌സിംഗ് എന്നിവ ആവശ്യമുളളവര്‍ക്ക് നിശ്ചിത ഫീസ് ഈടാക്കി ഇവരുടെ സേവനം ലഭ്യാക്കാനാണ് ലക്ഷ്യമിടുന്നത്. വിജ്ഞാനകേരളം പദ്ധതിയുടെ നേതൃത്വത്തിലായിരിക്കും പദ്ധതി തയാറാക്കുക.
സംരംഭത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു നിലവില്‍ കുടംബശ്രീ. ഇനി വരുമാന വരര്‍ധനവിലേക്കാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. വേതനാധിഷ്ടിത പദ്ധതികളിലേക്ക് മാറ്റുന്നതിന്റെ ലക്ഷ്യമിട്ടാണ് വിജ്ഞാനകേന്ദ്രവുമായി ചേര്‍ന്ന് ഈ പദ്ധതി തയാറാക്കുന്നതെന്നു മന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
Kudumbashree signs agreement with Reliance to provide 10,000 jobs to women