കര്‍ണൂലിലെ ബസ് അപകടം: മരണസംഖ്യ 32 ആയി: പരിക്കേറ്റവരുടെ നില ഗുരുതരം

കര്‍ണൂലിലെ ബസ് അപകടം: മരണസംഖ്യ 32 ആയി: പരിക്കേറ്റവരുടെ നില ഗുരുതരം

കര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ ഇരുചക്രവാഹനവുമായികൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസിന് തീപിടിച്ച് മരണപ്പെട്ടവരുെ എണ്ണം 32. ആയി. ആദ്യഘട്ടത്തില്‍ 11 പേരുടെ മരണമായിരുന്നു റിപ്പോര്‍്ട്ട് ചെയ്തതത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം മരണസംഖ്യ 32 ആയി ഉയര്‍ന്നു. ഹൈദരാബാദ്-ബെംഗളൂരു ബസിന് ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയിലാണ് തീപിടുത്തമുണ്ടായത്. കര്‍ണൂല്‍ ജില്ലയിലെ ചിന്നേറ്റകൂറിന് സമീപം ഇന്നു പുലര്‍ച്ചെയാണ് വന്‍ ദുരന്തമുണ്ടായത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ബസില്‍ ഏകദേശം 50 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു.

നിരവധി മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയല്‍ ബുദ്ധിമുട്ടാണെന്ന് പോലീസ് പറഞ്ഞു.പുലര്‍ച്ചെ 3:30 ഓടെയാണ് സംഭവം നടന്നത്. ബസ് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് വലിയൊരു തീപിടുത്തമുണ്ടാകുകയും പെട്ടെന്ന് ആളിക്കത്തുകയുമായിരുന്നു.

ബസിന്റെ മുന്‍ഭാഗത്താണ് ആദ്യം തീ പടര്‍ന്നതെന്നും പിന്നീട് വേഗത്തില്‍ പടരുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീ രൂക്ഷമായതോടെ 12 യാത്രക്കാര്‍ എമര്‍ജന്‍സി എക്സിറ്റ് തകര്‍ത്ത് രക്ഷപ്പെട്ടു. ഇവരെ കര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസ് പൂര്‍ണമായും കത്തിനശിച്ചു.

Kurnool bus accident: Death toll rises to 32; condition of injured critical

Share Email
Top