ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ കർണൂൽ ബസ് തീപിടുത്ത കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. 19 യാത്രക്കാർ കൊല്ലപ്പെട്ട അപകടത്തിൽ, തീ പടർന്നുപിടിച്ചതിനും തീവ്രത കൂടാനും കാരണം ബസിനുള്ളിൽ ഉണ്ടായിരുന്ന 234 സ്‌മാർട്ട്‌ഫോണുകളുടെ ശേഖരമാണെന്ന് ഫോറൻസിക് വിദഗ്ധർ സംശയിക്കുന്നു. 46 ലക്ഷം രൂപ വിലമതിക്കുന്ന ഈ ഫോണുകൾ ഹൈദരാബാദിലെ മംഗനാഥ് എന്ന വ്യവസായി ബെംഗളൂരുവിലെ ഒരു ഇ-കൊമേഴ്‌സ് കമ്പനിയിലേക്ക് കൊറിയർ ചെയ്തതായിരുന്നു. തീ പടർന്നപ്പോൾ ഫോണുകളിലെ ബാറ്ററികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.
സംഭവം അന്വേഷിക്കുന്ന ആന്ധ്രാപ്രദേശ് ഫയർ സർവീസസ് ഡയറക്ടർ ജനറൽ പി. വെങ്കടരമണൻ പറയുന്നതനുസരിച്ച്, സ്മാർട്ട്‌ഫോൺ ബാറ്ററികളുടെ പൊട്ടിത്തെറിക്ക് പുറമേ, ബസിലെ എയർ കണ്ടീഷണർ സിസ്റ്റത്തിനായി ഉപയോഗിച്ചിരുന്ന ഇലക്ട്രിക്കൽ ബാറ്ററികളും പൊട്ടിത്തെറിച്ചിരുന്നു. ഈ കൂട്ടപ്പൊട്ടിത്തെറി കാരണം തീയുടെ ചൂട് അത്രയധികം വർദ്ധിച്ചു. ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകൾ പോലും ഉരുകിപ്പോകുന്നത്ര ശക്തമായിരുന്നു ചൂട്. ഇത് ബസിന്റെ നിർമ്മാണത്തിലെ സുരക്ഷാ പിഴവുകളിലേക്കും വിരൽ ചൂണ്ടുന്നു.
ബസിൻ്റെ മുൻഭാഗത്ത് ഇന്ധന ചോർച്ച ഉണ്ടായതാണ് തീപിടുത്തത്തിന്റെ പ്രാഥമിക കാരണം. അപകടത്തിൽ ഒരു ബൈക്ക് ബസിനടിയിൽ കുടുങ്ങുകയും, ചിതറിയ പെട്രോൾ ചൂടോ തീപ്പൊരിയോ ഏറ്റ് കത്താൻ തുടങ്ങുകയും ചെയ്തു. സ്‌മാർട്ട്‌ഫോൺ ശേഖരം കൂടിയായതോടെ തീ അതിവേഗം ആളിപ്പടർന്ന് ബസ് മുഴുവൻ വ്യാപിച്ചു. “ഉരുകിയ ഷീറ്റുകളിലൂടെ എല്ലുകളും ചാരവും താഴെ വീഴുന്നത് ഞങ്ങൾ കണ്ടു,” വെങ്കടരമണൻ പറഞ്ഞു. ഈ ദാരുണമായ അപകടം പ്രദേശത്ത് വലിയ ദുരന്തമാണ് വരുത്തിവെച്ചിരിക്കുന













