ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരേ അഭിഭാഷകന്റെ അതിക്രമ ശ്രമം. ഇന്ന് രാവിലെ കേസ് പരാമര്‍ശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ അഭിഭാഷകന്‍ ഷൂ ഏറിയാന്‍ ശ്രമിച്ചത്. മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാന്‍ ശ്രമിച്ചു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. രാകേഷ് കിഷോര്‍ എന്ന അഭിഭാഷകനാണ് അതിക്രമിക്കാന്‍ ശ്രമിച്ചത്.
ഇയാളെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചുകൊണ്ടുപോയി. തന്റെ പ്രതിഷേധം ചീഫ് ജസ്റ്റിസിന് നേരെ മാത്രമാണെന്നും ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് വിനോദ് ചന്ദ്രനോട് ക്ഷമ പറയുന്നുവെന്നും അഭിഭാഷകന്‍ പ്രതികരിച്ചു.
മുമ്പ് ഒരു കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് നടത്തിയ പരാമര്‍ശങ്ങളാണ് ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകനെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. ബജാറാവുവിലെ ഏഴടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കേസ് കോടതിക്ക് മുമ്പില്‍ എത്തിയിരുന്നു. അപ്പോഴാണ് നിങ്ങളുടെ ദൈവത്തോട് പറയു എന്ന് ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചത്. ഈ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Lawyer’s attempt to attack the Chief Justice of the Supreme Court