ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലീഡര്‍ഷിപ് അവാര്‍ഡ്

ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലീഡര്‍ഷിപ് അവാര്‍ഡ്

പി പി ചെറിയാൻ

ഷിക്കാഗോ∙ വിദ്യാജ്യോതി എജ്യൂക്ഷേന്‍ ഫൗണ്ടേഷന്റെ 2025ലെ ലീഡര്‍ഷിപ് അവാര്‍ഡ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലഭിച്ചു.

അമേരിക്കയിലും ഇന്ത്യയിലുമുള്ള രണ്ടായിരത്തിലധികം സാധുക്കളായ വിദ്യാർഥികള്‍ക്ക് വിദ്യാജ്യോതിയിലൂടെ 2025ൽ വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ്, ഭക്ഷണം, കംപ്യൂട്ടറുകൾ എന്നിവ വിതരണം ചെയ്തു. ഇലിനോയ് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. രാധിക ചിൻമ്മൻന്ത, റഷ് പ്രെസ്ബിറ്റീരിയൻ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. ഉമാങ് പട്ടേൽ, പവർ പ്ലാന്റ് കോർപ്പറേഷൻ സിഇഒ ബ്രിജ് ശർമ്മ എന്നിവർക്കും ഈ വർഷത്തെ ലീഡർഷിപ്പ് അവാർഡുകൾ ലഭിച്ചു. അറോറ സിറ്റി ആൽഡർവുമൻ ശ്വേത ബെയ്ദ് അവാർഡുകൾ വിതരണം ചെയ്തു.

ഗ്ലാഡ്‌സൺ വർഗീസ് ഇന്ത്യൻ എൻജിനീയേഴ്സ് അസോസിയേഷൻ പ്രസിഡന്റ്,ജി.ഇയുടെ ഗ്ലോബൽ ഡയറക്ടർ, യുഎസ് ടെക്നോളജിസ് പ്രസിഡന്റ്, ഗോപിയോ ഷിക്കാഗോ മുൻ ചെയർമാൻ, ഫോമ മുൻ ജനറൽ സെക്രട്ടറി, മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ്, ഇന്ത്യ-അമേരിക്കൻ ഡെമോക്രാറ്റിക് ഓർഗനൈസേഷൻ മുൻ സെക്രട്ടറി, എക്യൂമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസ് ഓഫ് ഷിക്കാഗോയുടെ മുൻ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

ഇൻഡ്യാനയിലുള്ള പ്രശസ്ത പെർഡ്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് ബിരുദവും, പെർഡ്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓപ്പറേഷനൽ മാനേജ്മെന്റിൽ എംബിഎ. ബിരുദവും നേടിയിട്ടുണ്ട്. 

Leadership Award for Gladson Varghese

Share Email
More Articles
Top