കെ പി മോഹനൻ എം എൽഎക്ക്  നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമം

കെ പി മോഹനൻ എം എൽഎക്ക്  നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമം

കണ്ണൂര്‍: കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനന് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം. പെരിങ്ങത്തൂരില്‍ പ്രദേശത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടില്ലെന്ന് ആരോപിച്ച വാക്കുതര്‍ക്കമാണ് എംഎല്‍എയുമായി ഉന്തിലും തള്ളിലും  കലാശിച്ചത്.

ഇവിടെ  പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകുന്നു എന്ന പ്രശ്‌നം ഉന്നിയിച്ച് നാട്ടുകാര്‍ പ്രതിഷേധം നടത്തി വരുകയായിരുന്നു. ഇതിനിടെയാണ് അംഗന്‍വാടി ഉദ്ഘാടനത്തിനായി കെ പി മോഹനന്‍ പെരിങ്ങത്തൂരില്‍ എത്തിയത്. പ്രതിഷേധക്കാര്‍ക്കിടയിലൂടെ എംഎല്‍എ നടന്നു പോയപ്പോള്‍ ആയിരുന്നു വാക്കേറ്റവും കയ്യേറ്റ ശ്രമവും അരങ്ങേറിയത്. മാലിന്യ പ്രശ്‌നം നാട്ടുകാര്‍ അറിയിച്ചിട്ടും എംഎൽഎ ഇടപെട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

Locals attempt to attack MLA KP Mohanan

Share Email
Top