കൊച്ചി: സി.പി.എം. നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം പഠനാവശ്യങ്ങൾക്കായി വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശ ലോറൻസ് സമർപ്പിച്ച പുനഃപരിശോധനാ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കൽ കോളേജിന് വിട്ടുനൽകാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് മകൾ ആശ ലോറൻസ് പുനഃപരിശോധനാ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്.
2024 സെപ്റ്റംബർ 21-നാണ് എം.എം. ലോറൻസ് അന്തരിച്ചത്. ലോറൻസ് അന്തരിച്ചതിനെ തുടർന്ന് മകൻ എം.എൽ. സജീവൻ പിതാവിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകുകയായിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് മകൾ കോടതിയെ സമീപിച്ചത്.
M.M. Lawrence’s body to be released for medical college; High Court rejects daughter’s plea













