ഹൂസ്റ്റൺ (ടെക്സസ്): ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ്റെയും (MAGH) ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ക്ലർക്ക് ബെവർലി മക്ഗ്രെവ് വാൾക്കറുടേയും സംയുക്ത നേതൃത്വത്തിൽ പാസ്‌പോർട്ട് ഫെയർ സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 25 ശനിയാഴ്ച സ്റ്റാഫോർഡിലെ കേരള ഹൗസിൽ രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 12:00 മണി വരെയാണ് പാസ്‌പോർട്ട് ഫെയർ സമയം. വിദേശയാത്രകൾക്ക് പദ്ധതിയിടുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. എന്നാൽ, ഇതിൽ പങ്കെടുക്കുന്നവർക്ക് അപ്പോയിന്റ്മെന്റ് നിർബന്ധമാണ്.
പുതിയ പാസ്‌പോർട്ടിനും പാസ്‌പോർട്ട് പുതുക്കുന്നതിനും DS-11 അപേക്ഷ ഫോറം ആവശ്യമാണ്. പാസ്‌പോർട്ട് ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം 15 ഡോളർ ഫീസോടെ ഇവിടെ ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും ഫ്ലയറിൽ നൽകിയിട്ടുള്ള QR കോഡ് സ്കാൻ ചെയ്യുകയോ ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ക്ലർക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.fortbendcountytx.gov/districtclerk) സന്ദർശിക്കുകയോ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് (281) 341-4509 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) പ്രസിഡന്റ് ജോസ് കെ. ജോൺ, സെക്രട്ടറി രാജേഷ് വർഗ്ഗീസ്, ട്രഷറർ സുജിത് ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള മാഗ് കമ്മറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.കൂടുതൽ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
സ്ഥലം: കേരള ഹൗസ്, 1415 Packer Ln., Stafford, TX 77477തീയതിയും സമയവും: 2025 ഒക്ടോബർ 25, ശനിയാഴ്ച, രാവിലെ 8:00 AM – 12:00 PM
- ശ്രദ്ധിക്കുക: അപ്പോയിന്റ്മെന്റ് നിർബന്ധമാണ്.
Malayali Association of Greater Houston (MAGH) Passport Fair on October 25th
