കോയമ്പത്തൂരില്‍ മലയാളി ഡിഫന്‍സ് സെക്യൂറ്റി ഉദ്യോഗസ്ഥന്‍ ജോലിക്കിടെ വെടിഉതിര്‍ത്ത് മരിച്ചു

കോയമ്പത്തൂരില്‍ മലയാളി ഡിഫന്‍സ് സെക്യൂറ്റി ഉദ്യോഗസ്ഥന്‍ ജോലിക്കിടെ വെടിഉതിര്‍ത്ത് മരിച്ചു

കോയമ്പത്തൂര്‍ : മലയാളി ഡിഫന്‍സ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ജോലിക്കിടെ സ്വയം വെടി ഉതിര്‍ത്ത് മരിച്ചു. സുലൂര്‍ വ്യോമസേനാ താവളത്തില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പാലക്കാട് യാക്കര കടുന്തുരുത്തി പള്ളിക്കണ്ടത്ത് വീട്ടില്‍ എസ്.സാനു (47) ആണു മരിച്ചത്. ഡിഫന്‍സ് സെക്യൂരിറ്റി കോറില്‍ നായിക് ആയിരുന്നു. ഇന്നലെ രാവിലെ ടവര്‍ പോസ്റ്റിലെ ഡ്യൂട്ടിക്കിടെ എകെ 103 റൈഫിള്‍ ഉപയോഗിച്ചു തലയിലേക്കു സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

വെടിശബ്ദത്തിനു പിന്നാലെ സാനു മുകളില്‍ നിന്നു താഴേക്കു തെറിച്ചുവീണു. ഉടന്‍തന്നെ വൈദ്യപരിശോധന നടത്തി മരണം സ്ഥിരീകരിച്ചതോടെ ഇഎസ്‌ഐ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജോലിയില്‍ സമ്മര്‍ദം ഉണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.

രണ്ടാഴ്ച മുന്‍പ് അവധിയില്‍ വന്നിരുന്നപ്പോള്‍ മാനസിക സമ്മര്‍ദത്തിനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും വിശ്രമവും മരുന്നും ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും മരുന്നു കൃത്യമായി കഴിച്ചിരുന്നില്ലെന്നും വീട്ടുകാര്‍ പറഞ്ഞെന്നു കേസ് അന്വേഷിക്കുന്ന സുലൂര്‍ പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു കൈമാറി. സംസ്‌കാരം ഇന്നു രാവിലെഒന്‍പതിന് പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍. പിതാവ്: ശിവരാമന്‍. മാതാവ്: കലാവതി. ഭാര്യ: ഇന്ദുലേഖ. മക്കള്‍: ഹര്‍ശിവ്, ഹാര്‍ദ

Malayali Defence Security Officer shot dead while on duty in Coimbatore

Share Email
LATEST
Top